Image

പെണ്‍കുട്ടികളെ അവരുടെ വഴിക്ക് വിട്ടാല്‍ മാത്രം മതി എന്ന് റിമ കല്ലിങ്കല്‍

Published on 14 July, 2021
പെണ്‍കുട്ടികളെ അവരുടെ വഴിക്ക് വിട്ടാല്‍ മാത്രം മതി എന്ന് റിമ കല്ലിങ്കല്‍
 കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഗാര്‍ഹിക സ്ത്രീ പീഡനത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഗാര്‍ഹിക പീഡന മരണങ്ങളെ കുറിച്ച്‌ പ്രതികരിച്ചത്.

പെണ്‍ കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി എന്ന് റിമ പറയുന്നു.

റിമ കല്ലിങ്കലിന്റെ വാക്കുകള്‍:

'പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്ബത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍ കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്ബിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക