Image

ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു പോലും അനുമതി നല്‍കാത്തത്‌ സങ്കടകരമെന്ന് ആന്റണി പെരുമ്പാവൂര്‍

Published on 14 July, 2021
ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു പോലും അനുമതി നല്‍കാത്തത്‌ സങ്കടകരമെന്ന്  ആന്റണി പെരുമ്പാവൂര്‍


കേരളത്തില്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങിനു പോലും അനുമതി നല്‍കാത്തത്‌ സങ്കടകരമാണെന്ന്‌ നിര്‍മ്മാതാവ്‌ ആന്റിണി പെരുമ്പാവൂര്‍. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിട്ടും അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ പുതിയ സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക്‌ മാറ്റിയതെന്നും ആന്റിണി പെരുമ്പാവൂര്‍ പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍

പൃഥ്വിരാജ്‌ സംവിധാനം ചെയ്‌ത്‌ മോഹന്‍ലാല്‍ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരബാദിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. ഷൂട്ടിങ്ങ്‌ ജൂലൈ 15ന്‌ തുടങ്ങും. ബ്രോ ഡാഡിയുടെ കൂടാതെ ജീത്തുജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ രണ്ട്‌ ചിത്രങ്ങളുടെയും ഷൂട്ടിങ്ങ്‌ കേരളത്തില്‍ തുടങ്ങാനായിരുന്നു തീരുമാനം. പക്ഷേ അനുമതി ലഭിച്ചില്ല.
ഷൂട്ടിങ്ങിന്‌ അനുമതി ലഭിക്കാനായി ഒരു പാട്‌ ശ്രമിച്ചു. സാഹചര്യം മോശമാണ്‌ എന്നറിയാം. എന്നിരുന്നാലും നമ്മുടെ സിനിമ ഇന്‍ഡോറില്‍ ഷൂട്ട്‌ ചെയ്യാന്‍ സാധിക്കുന്നതായിരുന്നു. അക്കാര്യവും അറയിച്ചിരുന്നു. പക്ഷേ അനുമതി ലഭിച്ചില്ല. അങ്ങനെയാണ്‌ പൃഥ്വിരാജിന്റെ സിനിമ ഹൈദരബാദിലേക്ക്‌ മാറ്റി ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിച്ചത്‌.

വലിയ പ്രതിസന്ധിയിലാണ്‌ മലയാള സിനിമാ ലോകം. എങ്ങനെ മുമ്പോട്ടു പോകും എന്നറിയാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവില്‍. വമ്പന്‍ ബജററില്‍ ചിത്രീകരിച്ച കുഞ്ഞാലി മരയ്‌ക്കാര്‍ 18 മാസങ്ങള്‍ക്കു മുമ്പ്‌ സെന്‍സറിങ്ങ്‌ കഴിഞ്ഞതാണ്‌. ആ ചിത്രം പോലും ഇതു വരെ റിലീസ്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല. അതുപോലെ ബറോസ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ നടക്കുമ്പോഴാണ്‌ കോവിഡ്‌ രണ്ടാം തരംഗം വരുന്നതും വ്യാപനം രൂക്ഷമാകുന്നതും.

അന്‍പത്‌ പേരെ വച്ചെങ്കിലും ഇന്‍ഡോര്‍ ഷൂട്ടിങ്ങിന്‌ അനുവാദം നല്‍കാത്തത്‌ സങ്കടകരമാണ്‌. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട എല്ലാവരുമായും ഞാന്‍ സംസാരിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടും സാംസ്‌ക്കാരിക ആരോഗ്യ വിഭാഗത്തിലുള്ളവരുമായും ചര്‍ച്ച ചെയ്‌തിരുന്നു. എന്നാല്‍ ഇതു വരെയും അത്‌ നടക്കാത്ത സാഹചര്യത്തിലാണ്‌ അന്യ സംസ്ഥാനങ്ങളിലേക്ക്‌ പോകേണ്ടി വന്നത്‌.

ജീത്തുവിന്റെ ചിത്രത്തിനായി ഇടുക്കിയില്‍ വലിയൊരു സെറ്റ്‌ നിര്‍മ്മിച്ചു വച്ചിരിക്കുകയാണ്‌. ഷൂട്ടിങ്ങിന്‌ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അതിന്റെ ഷൂട്ടും മുടങ്ങുന്ന സാഹചര്യമാണ്‌. ജീത്തു, മോഹന്‍ലാല്‍, പൃഥ്വിരാജ്‌ എന്നിവര്‍ ഉള്‍പ്പെട്ട സിനിമകളുടെ ചിത്രീകരണവും അതിലെ മറ്റുള്ളവരും വലിയ പ്രതിസന്ധിയിലാണ്‌.

ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ്‌ ഹൈദരബാദിലേക്ക്‌ മാറ്റിയപ്പോള്‍ എനിക്ക്‌ ഭീമമായ നഷ്‌ടം ഉണ്ടായി. കേരളത്തില്‍ ചിത്രീകരണത്തിനു വേണ്ടി വരുന്ന തുകയേക്കാള്‍ വളരെയധികമാണ്‌ ഹൈദരബാദില്‍. മാ#ാത്രമല്ല, ആളുകളുടെ യാത്രാ ചെലവ്‌, ലൊക്കേഷന്‍ റെന്റ്‌ അങ്ങനെ പല ചെലവുകളും അധികമാണ്‌. എന്നാല്‍ തന്നെയും കേരളത്തില്‍ ജോലി ചെയ്യുന്ന പരമാവധി ആളുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക