Image

ബ്രോ ഡാഡിയില്‍ പൃഥ്വിരാജിനൊപ്പം കല്യാണിയും; പോസ്റ്റര്‍ പുറത്ത്

Published on 15 July, 2021
ബ്രോ ഡാഡിയില്‍ പൃഥ്വിരാജിനൊപ്പം കല്യാണിയും; പോസ്റ്റര്‍ പുറത്ത്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ തുടങ്ങി. പൃഥ്വിരാജും സിനിമയില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ ലുക്ക് ആണ് ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശനും പോസ്റ്ററിലുണ്ട്. പൃഥ്വിരാജിന്‍റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തില്‍ ചിത്രീകരിക്കുക.

കേരളത്തില്‍ ചിത്രീകരണത്തിന് അനുമിതിയില്ലാത്തതിനാലാണ് തീരുമാനം. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക