Image

ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

Published on 16 July, 2021
 ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓപ്പണ്‍ ഹൗസ് ജൂലൈ 28 ബുധനാഴ്ച നടക്കും. നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള സഹായം, മരണം രജിസ്റ്റര്‍ ചെയ്യുന്നത് മുതലായ വിഷയങ്ങളിലാണ് ഇത്തവണ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് സ്ഥാനപതി സിബി ജോര്‍ജ് മറുപടി നല്‍കും. ഓണ്‍ലൈന്‍ വഴി നടക്കുന്ന ഓപ്പണ്‍ ഹൗസ് ഉച്ചക്ക് 3.30 ന്ആരംഭിക്കും. community.kuwait@mea.gov.in എന്ന വിലാസം വഴി ചോദ്യങ്ങള്‍ അയക്കാവുന്നതാണ്. പേര്, പാസ്‌പോര്‍ട്ട് നന്പര്‍, സിവില്‍ ഐഡി നന്പര്‍, ഫോണ്‍ നന്പര്‍, കുവൈറ്റിലെ വിലാസം എന്നീ വിശദാംശങ്ങളും ഇതൊടോപ്പം നല്‍കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക