Image

'വിരുന്നി'ന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു

Published on 18 July, 2021
'വിരുന്നി'ന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു

അര്‍ജുനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്നിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള പുതിയ ഷൂട്ടിങ് മാനദണ്ഡങ്ങള്‍ക്ക് രൂപം കൊടുത്ത ശേഷമേ ചിത്രീകരണം പുനരാരംഭിക്കുയുള്ളൂ. താമരക്കുളത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ഒരു എക്‌സ്ട്രിം ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘വിരുന്ന്’.


നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനാലാണ് ചിത്രീകരണം നിര്‍ത്തിവച്ചത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിക്കി ഗല്‍റാണി, മുകേഷ്, ഗിരീഷ് നെയ്യാര്‍, ബൈജു സന്തോഷ് , ആശ ശരത്, അജു വര്‍ഗീസ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, മന്‍രാജ് , സുധീര്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ്, എല്‍ദോ തുടങ്ങി വമ്ബന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക