fomaa

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

(സലിം ആയിഷ : ഫോമാ പി ആർ ഓ)

Published

on

ഫോമാ യൂത്ത് ഫോറത്തിന്റെ  നേതൃത്വത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ  12 നും 17 വയസ്സിനുമിടയിലുള്ള  മലയാളി കുട്ടികൾക്കായുള്ള യൂത്ത് ഫോറം രൂപം കൊള്ളുന്നു.

തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും,  ജന സേവനത്തിന്റെയും കാരുണ്യത്തിന്റെയും നല്ല മാതൃകകളായി സ്വയം രൂപപ്പെടാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഉതകുന്ന ഒരു വേദിയാണ് ജൂനിയർ യൂത്ത് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. കൗമാരത്തിന്റെ വിഹ്വലതകളിൽ നിന്നും , , തെറ്റായ അഭിവാഞ്ഛകളിൽ നിന്ന് മോചിതരാകാനും, കുടുംബത്തിനും രാഷ്ട്രത്തിനും മുതൽക്കൂട്ടാകാനും ഒരു നല്ല തലമുറയെ വാർത്തെടുക്കുക എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ് ജൂനിയർ യൂത്ത് ഫോറം.  

വിശാലമായ സൗഹൃദം വളർത്തുന്നതിലൂടെ നല്ല അനുഭവങ്ങൾ പങ്കുവെക്കാനും സന്ദേശങ്ങൾ കൈമാറാനും, കാലാഭിരുചികളെ വളർത്തുന്ന സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, ലഹരി വിരുദ്ധ കാമ്പയിനുകൾ, പഠനനിലവാരാമുയർത്താനുള്ള പരിശീലനക്കളരികൾ, എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ ഉടൻ നടപ്പിലാക്കി തുടങ്ങും.      

ജൂനിയർ യൂത്ത് ഫോറം അംഗങ്ങളെ നയിക്കുന്നതിനും, ഉപദേശങ്ങൾ നൽകുന്നതിനും മാർഗ്ഗ നിർദ്ദേശകർ ഉണ്ടാകും. വിവിധ വിഷയങ്ങളിൽ  മാർഗനിർദ്ദേശം, കഴിവുകളെ പ്രചോദിപ്പിക്കുക , വൈകാരിക പിന്തുണ നൽകി ആത്മവിശ്വാസവും കഴിവും വളർത്തുക, നല്ല മാതൃകകൾ തീർക്കുക ,സ്വന്തം മേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ദൃഢനിശ്ചയം വളർത്തിയെടുക്കുക തുടങ്ങിയവയ്ക്കു മാർഗ്ഗ നിർദ്ദേശകർ പിന്തുണയും പ്രോത്സാഹനവും നൽകും. 

മാതാപിതാക്കളുടെ അനുവാദപ്രകാരം പന്ത്രണ്ടിനും, പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് ജൂനിയർ യൂത്ത് ഫോറത്തിൽ അംഗങ്ങളാകാം. മാതാപിതാക്കളുമായിട്ടായിരിക്കും ആശയവിനിമയത്തിനായി നേരിട്ട് ബന്ധപ്പെടുക.പതിനെട്ട് വയസ്സ് തികയുന്നവരെ യൂത്ത് ഫോറത്തിലേക്ക് മാറ്റും.                                                                                                                                       
ജൂനിയർ യൂത്ത് ഫോറത്തിന്റ സംരംഭങ്ങളും ദൈനംദിന പ്രവർത്തനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതിനായി അധികാരപ്പെടുത്തിയ   ജൂനിയർ യൂത്ത് ഫോറം ബോർഡ് ആയിരിക്കും.. 

ജൂനിയർ യൂത്ത് ഫോറത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും പ്രവർത്തന ചുമതലകൾക്കുമായി പത്ത് പേരടങ്ങുന്ന ഒരു സമിതിയെ തീരുമാനിച്ചു. ഉപദേശക സമിതിയിലേക്ക് യുവജന സമിതി ദേശീയ കോർഡിനേറ്റർ  അനു സ്കറിയ, യുവജന ദേശീയ സമിതി  പ്രതിനിധികളായ കുരുവിള  ജെയിംസ് , മസൂദ്  അൽ അൻസാർ ,കാൽവിൻ കവലക്കൽ എന്നിവരും, അജിത് കൊച്ചൂസ് ( ഉപദേശക സമിതി ചെയർ), രാജ് മാർഗ്ഗശ്ശേരി,  ജഗതി നായർ  ഡോ.മെർലിൻ അബ്രഹാം ,ജെയിൻ മാത്യൂസ് കണ്ണച്ചാൻ പറമ്പിൽ, അഷിത കോമത്ത് (അംഗങ്ങൾ) എന്നിവരെയും തീരുമാനിച്ചു. 

വിശദവിവരങ്ങൾക്കും അംഗത്വത്തിനായി യൂത്ത് ഫോറം പ്രതിനിധികളെ ബന്ധപ്പെടുക 

മസൂദ് അൽ അൻസാർ 

(ഫോമ ദേശീയ യുവജന  പ്രതിനിധി) (470) 301-5095

കുരുവിള  ജെയിംസ് 

(ഫോമ ദേശീയ യുവജന പ്രതിനിധി) (215) 301-4540

കാൽവിൻ കവലക്കൽ 

(ഫോമ ദേശീയ യുവജന  പ്രതിനിധി) (630) 649-8545

അനു സ്കറിയ

 (ഫോമ നാഷണൽ യൂത്ത് കോർഡിനേറ്റർ) (267-496-2423)

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

View More