Image

സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര

Published on 20 July, 2021
സമയമാം രഥത്തിൽ എന്ന പ്രാർത്ഥനാ ഗാനം: സൂസൻ പാലാത്ര
18-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുമായിരുന്നു വോൽ ബ്രീറ്റ് നാഗൽ എന്ന ജർമ്മൻ മിഷണറിയുടെ ജീവിതകാലം. അദ്ദേഹം കേരളത്തിൽ വന്ന് മലയാളത്തിൽ എഴുതാനും വായിക്കാനും പഠിച്ച്, അർത്ഥ, പര്യായ, വ്യാകരണ പദങ്ങൾ നന്നായി പഠിച്ചെഴുതിയ സമയമാം രഥത്തിൽ എന്ന ക്രിസ്തീയ ഗാനം എത്ര അർത്ഥവത്തായ ഒരു പ്രത്യാശാ ഗാനമാണ്.അദ്ദേഹം കേരളത്തിൽ വന്ന് മലയാളം പഠിച്ച് മലയാളിയെ ഭാഷയിൽ തോൽപ്പിക്കും വിധം  അതി മനോഹരമായിട്ടാണ് ഈ ഗാനം രചിച്ചിട്ടുള്ളത്. ഈ ഗാനത്തിലെ ചിലവരികൾ വയലാർ രാമവർമ്മ  മാറ്റി എഴുതുകയും 10 വരികൾ ഒഴിവാക്കുകയും ചെയ്ത് പാറപ്പുറത്തിന്റെ അരനാഴികനേരം സിനിമയാക്കിയപ്പോൾ അതിൽ ചേർത്തു അന്നു മുതൽ മലയാളി അതിനെ മരണപ്പാട്ടാക്കി മാറ്റി. 
മാറ്റിയ വരികൾ:
എൻ സ്വദേശം കാൺമതിന്നായ്
ബദ്ധപ്പെട്ടോടിടുന്നു ( പാസ്റ്റർ വോൾ ബ്രീറ്റ് നാഗൽ) ഞാൻ തനിയെ പോകുന്നു (വയലാർ), 
4-ാം വരിയിൽ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ (നാഗൽ സായ്പ്), ആകെയരനാഴിക നേരം മാത്രം ഈയുടുപ്പു മാറ്റുവാൻ (വയലാർ), 
5-ഉം 6 ഉം വരികൾ  സ്ഥാനഭൃംശം വരുത്തി തിരുത്തി മാറ്റി, 
രാവിലെ ഞാനുണരുമ്പോൾ ഭാഗ്യമുള്ളോൻ നിശ്ചയം എന്റെ യാത്രയുടെ അന്ത്യം ഇന്നലെ ക്കാളടുപ്പം (പാ. നാഗൽ), രാവിലെ ഞാൻ ദൈവത്തിന്റെ കൈകളിൽ ഉണരുന്നു. അപ്പോളുമെൻ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു (വയലാർ), 
9-ഉം 10 ഉം വരികൾ മാറ്റി. തേടുവാൻ ജഡത്തിൻ സുഖം ഇപ്പോളല്ല സമയം. സ്വന്ത നാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ചിതം ( പാ. നാഗൽ), ഈ പ്രപഞ്ച സുഖം തേടാൻ ഇപ്പോഴല്ല സമയം എൻ സ്വദേശത്തു ചെല്ലണം യേശുവിനെ കാണണം (വയലാർ)
പിന്നെ തേനോലുന്ന പ്രത്യാശ പകരുന്ന 10 വരികൾ വയലാർ ചേർത്തില്ല. 
നാഗൽ സായ്പിന്റെ വരികളിൽ എത്രയും വേഗം പ്രിയന്റെ മുഖം കാണുവാനുള്ള വാഞ്ചയും, വയലാറിന്റെ വരികളിൽ ഈ ലോകം വിട്ടു പോകുന്നതിലുള്ള ദു:ഖവും സ്പഷ്ടമാകുന്നു. 
ജർമ്മൻ മിഷണറി നാഗൽ സായ്പിനെയും വയലാറിനെയും ആദരവോടെ സ്മരിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക