ഗോകുല്‍ സുരേഷ് നായകനായ മുദ്ദുഗൗ എന്ന ചിത്രത്തില്‍ നായികയായി എത്തിയ താരമാണ് അര്‍ത്ഥന വിജയകുമാര്‍. മലയാളത്തിന്റെ പ്രിയ താരം വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന. ബിനു ഡാനിയേലായിരുന്നു വിജയകുമാറിന്റെ ഭാര്യ. ഈ ബന്ധത്തില്‍ അര്‍ത്ഥന, എല്‍സ എന്നി രണ്ട് പെണ്‍കുട്ടികളുണ്ട്. ചില ദാമ്ബത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വിജയകുമാറും ബിനുവും പിന്നീട് വേര്‍ പിരിഞ്ഞു.
'സ്വന്തം കഴിവ് കൊണ്ട് സിനി മയില്‍ കയറിയ നടിയാണ് താന്‍.അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല . വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍. ബിനുവിന്റെ മാത്രം മകളാണ്'- ഒരു അഭിമുഖത്തില്‍ അര്‍ത്ഥന പറഞ്ഞു