Image

പിഴിയിട്ട പോലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍

ജോബിന്‍സ് തോമസ് Published on 21 July, 2021
പിഴിയിട്ട പോലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍
ലോക്ഡൗണ്‍ ലംഘിച്ചതിന് പിഴ ചുമത്തിയ പോലീസിനോട് തോന്നിയ പ്രതികാരം വ്യാജ ബോംബ് ഭീഷണിയിലൂടെ തീര്‍ത്ത അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍
സ്വദേശി തപാല്‍ മണ്ഡലാണ് പൊന്നാനിയില്‍ അറസ്റ്റിലായത്. ചെവ്വാഴ്ച രാവിലെ പതിനൊന്നരോടെയാണ് പൊന്നാനി സ്റ്റേഷനിലേയ്ക്ക് ഫോണ്‍ സന്ദേശമെത്തിയത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് പണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കാനറാ ബാങ്കിന്റെ ശാഖ ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഉടന്‍ തന്നെ കര്‍മ്മനിരതരായ പോലീസ് സര്‍വ്വസന്നാഹങ്ങളുമായി ബാങ്കിലെത്തി, ഡോഗ്‌സ്വാഡും ബോംബ് സ്‌ക്വാഡും പ്രവര്‍ത്തന നിരതരായി. ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 

ഇതോടെ ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ് . ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശി തപാല്‍ മണ്ഡല്‍ പിടിയിലാവുകയായിരുന്നു. പിടിയിലായപ്പോല്‍ മദ്യലഹരിയിലായിരുന്ന തപാലിന്റെ കെട്ട് വിട്ടപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജ ബോംബ് ഭീഷണിക്കു പിന്നിലെ കഥ പുറത്തു വന്നത്. 

കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ പോലീസും ആരോഗ്യവകുപ്പും പിഴ ചുമത്തിയിരുന്നു. ഇതിന്റെ പക തീര്‍ക്കാന്‍ പോലീസിനെ കുഴപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക