Image

വാലി ഫങ്കിനിത് സ്വപ്‌നസായൂജ്യം

ജോബിന്‍സ് തോമസ് Published on 21 July, 2021
വാലി ഫങ്കിനിത് സ്വപ്‌നസായൂജ്യം
1961 ല്‍ ഏറെ സ്വപ്‌നം കണ്ട ബഹിരാകാശ യാത്ര വാലി ഫങ്കിന് സാധ്യമായില്ല. എന്നാല്‍ ഒരുപാടാഗ്രഹിച്ചിരുന്ന ആ അസുലഭ നിമിഷം കാലത്തിന്റെ കാവ്യ നീതി പോലെ ജെഫ് ബെസോസിലൂടെ വാലി ഫങ്കിനെ തേടിയെത്തുകയായിരുന്നു. ഒപ്പം ഒരു മധുരപ്രതികാരത്തിന്റെ സന്തോഷവും. 

അമേരിക്കയിലെ ആദ്യകാല വനിതാ പൈലറ്റുമാരില്‍ ഒരാളായിരുന്നു വാലി ഫങ്ക്. 1961 ല്‍ ബഹിരാകാശ പരിശീലനത്തിനായുള്ള മെര്‍ക്കുറി 13 സംഘത്തില്‍ നാസ വാലിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഈ സംഘത്തില്‍പ്പെട്ട വനിതകള്‍ക്കാര്‍ക്കും അന്ന് ബഹിരാകാശത്ത് പോകാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ 82-ാം വയസ്സില്‍ ഈ സ്വപ്‌നം സാഫലമായപ്പോള്‍ ഒപ്പം കൂടിയത് ഒരു റെക്കോര്‍ഡ് കൂടിയാണ്. ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാരെന്ന ചോദ്യത്തിന് ഇനി ഒരു ഉത്തരം മാത്രം വാലി ഫങ്ക്. 

ബെസോസിന്റെ യാത്രയില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ മാത്രമല്ല ഏറ്റവും പ്രായം കുറഞ്ഞ ആളും ബെസോസിനൊപ്പം ഉണ്ടായിരുന്നു. 18 വയസ്സ് മാത്രം പ്രായമുള്ള ഒലിവര്‍ ഡീമെനാണ്  റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. നെതര്‍ലണ്ടിലെ കോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവര്‍ ഡീമെന്‍. ആദ്യം സീറ്റ് ലഭിച്ച വ്യക്തി പിന്‍മാറിയതോടെയാണ് ഒലിവറിന് സീറ്റ് ലഭിച്ചത്. 

210 കോടി രൂപ മുടക്കിയായിരുന്നു ഒലിവര്‍ ഡീമെന്റെ ബഹിരാകാശ യാത്ര. ഇതുവരെ ബഹിരാകാശത്ത് പോയവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ റഷ്യക്കാരനായിരുന്ന ജര്‍മോണ്‍ ടിറ്റോവായിരുന്നു. . യാത്രയ്ക്കു ശേഷം വെസ്റ്റ് ടെക്‌സസില്‍ ഇറങ്ങിയ ബെസോസ് ജീവിതത്തിലെ ഏറ്റവും നല്ലദിവസമാണിതെന്നാണ് പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക