Image

ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക വരുന്നതായി നാസ; ആശങ്കയോടെ ശാസ്ത്രലോകം

Published on 21 July, 2021
ഭൂമിയെ ലക്ഷ്യമാക്കി കൂറ്റന്‍ ഉല്‍ക്ക വരുന്നതായി നാസ; ആശങ്കയോടെ ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി   അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. അതിവേഗത്തില്‍ വരുന്ന ഉല്‍ക്ക ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും പ്രത്യക്ഷത്തില്‍ ഭൂമിക്ക് ഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി.

2008 ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഉല്‍ക്കയ്ക്കുള്ളത്. താജ്മഹലിന്റെ മൂന്ന്് മടങ്ങ് വരും. മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. അതിവേഗത്തില്‍ വരുന്നത് കൊണ്ടുതന്നെ ഇതിന്റെ സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാസ മുന്നറിയിപ്പ് നല്‍കി.

220 മീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ എട്ട് മടങ്ങ് അകലത്തിലൂടെയാണ് ഈ ഉല്‍ക്ക സഞ്ചരിക്കുക.അപകടകാരികളായ ഉല്‍ക്കകളു ടെ അപ്പോളോ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക