America

ഇന്ത്യയിൽ എത്ര പേർ  മരിച്ചു?  കോവിഡ് മരണസംഖ്യ മുപ്പതുലക്ഷം കടന്നെന്ന് പഠനം 

Published

on

കോവിഡ്  മൂലം അമേരിക്കയിൽ ആറ്  ലക്ഷത്തിൽ പരം പേർ  മരിച്ചു. ലോകത്തേറ്റവും കൂടുതൽ മരണം അമേരിക്കയിൽ എന്നു കരുതുന്നു. രണ്ടാം സ്ഥാനം ബ്രസീലിനും മൂന്നാം സ്ഥാനം ഇന്ത്യക്കും. ഇതാണ് ഔദ്യോഗിക കണക്ക്.

എന്നാൽ കോറോണ വൈറസ് ബാധിച്ച് യഥാർത്ഥത്തിൽ ഇന്ത്യയിൽ മുപ്പതുലക്ഷത്തിലധികം മരണങ്ങൾ നടന്നിട്ടുണ്ടെന്ന് പുതിയ പഠനത്തിൽ  പറയുന്നു. അതായത്, റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ പത്തിരട്ടിയാണ്  യഥാർത്ഥ മരണനിരക്ക്. വാഷിംഗ്ടൺ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ  ആഗോള വികസന കേന്ദ്രമാണ് പഠനത്തിന് പിന്നിൽ. 

ഇന്ത്യ ഇതുവരെ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്നാണ് ഈ പഠനറിപ്പോർട്ട് തയ്യാറാക്കിയവരിൽ ഒരാളായ അരവിന്ദ് സുബ്രമണ്യൻ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം, ബ്രൗൺ യൂണിവേഴ്സിറ്റിയിലെ സീനിയർ ഫെലോയാണ്.

ജനുവരി 2020 നും ജൂൺ 2021 നും ഇടയിൽ ഇന്ത്യയിൽ 3.4 മില്യൺ മുതൽ 4.7 മില്യൺ ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് ചൊവ്വാഴ്‌ച പുറത്തുവന്ന പഠനറിപ്പോർട്ടിൽ പറയുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തിലും റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.

രണ്ടാം തരംഗത്തിൽ ഓക്‌സിജന്റെയും വാക്സിന്റെയും  പരിമിതി മൂലം രാജ്യത്ത് നിരവധിപേർ മരിച്ചുവീണത് ലോകശ്രദ്ധയും  രാജ്യങ്ങളിൽ നിന്നുള്ള സഹായവും നേടിയിരുന്നു.

ചില  ശ്‌മശാനങ്ങളിൽ മരിച്ചവരെ   സംസ്കരിക്കുന്നതിനുപോലും കഴിയാത്തത്ര ഭീകരമായിരുന്നു നിരക്ക്.
ഗംഗാനദിയിലൂടെ  മൃതശരീരങ്ങൾ കൂട്ടമായി ഒഴുക്കിവിട്ടതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോവിഡിന്റെ യഥാർത്ഥ മരണനിരക്ക് സംബന്ധിച്ച് പലകുറി ചോദ്യം  ഉയർന്നതാണ്.

ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാൻ രാഷ്ട്രീയ രംഗത്തുള്ളവരും ആരോഗ്യപ്രവർത്തകരും ഒത്തുകളിക്കുമ്പോൾ കോവിഡ് മൂലം കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടെന്ന് പറയാൻ വിമൂഖത കൊണ്ട് മറച്ചുവച്ച സാധാരണക്കാർ  വരെ മരണത്തിന്റെ കണക്കിൽ പിഴവുണ്ടാകാൻ കാരണമായി.

ന്യൂയോർക്ക് ടൈംസ് ഡേറ്റാബേസ്  പ്രകാരം, ഇന്ത്യയിൽ പ്രതിദിനം 40,000 കോവിഡ് കേസുകളും 500  മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതുവരെ രാജ്യത്തെ ജനസംഖ്യയുടെ 7 ശതമാനത്തിൽ താഴെ ആളുകൾക്ക്  മാത്രമേ പൂർണമായി വാക്സിനേഷൻ നൽകിയിട്ടുള്ളൂ.

 ഇന്ത്യയ്ക്ക് സുരക്ഷ നൽകാൻ ഫലപ്രദമായ ആയുധമാണ് വാക്സിനേഷൻ എന്നും, ആളുകളിലേക്ക് പ്രതിരോധ കുത്തിവയ്പ്പ്  എത്തിക്കുന്നതിൽ  ഉണ്ടാകുന്ന കാലതാമസമാണ്  ഭീഷണി ഉയർത്തുന്നതെന്നും അരവിന്ദ് സുബ്രമണ്യൻ  പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരം മൂന്നാം തരംഗം ആരംഭിക്കുമെന്ന് മോഡി സർക്കാരിന്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16000 ഡോളര്‍

ഇരുതോണിയിലെ യാത്രക്കാര്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് : ടെക്സാസ് ലെജന്‍ഡ് ജേതാക്കള്‍

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

രാമായണപാരായണം ഒരു ചെറിയ കണ്ടെത്തൽ (സജിത വിവേക്, രാമായണ ചിന്തകൾ 18)

പുറത്തേക്കാൾ സങ്കീർണ്ണമല്ലേ  അഹം (ഗീത രാജീവ്)

ജെയ്സൺ തോമസ് (50) ഡാളസിൽ നിര്യാതനായി

ഫാ. ആന്റണി തുണ്ടത്തിലിന്റെ മാതാവ് മറിയാമ്മ കുര്യൻ, 93, നിര്യാതയായി.

ഒളിമ്പിക്സ്: ബാലൻസ് ബീം ഫൈനലിൽ സിമോൺ ബയൽസ് പങ്കെടുക്കും

കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി

സജില്‍-എനിക്കു പ്രിയപ്പെട്ടവന്‍ -രാജു മൈലപ്രാ

സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത (ജോൺ ബ്രിട്ടാസ്)

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന്‍ മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസില്‍

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം-ആഗസ്റ്റ് 22ന്

കണ്ണുകൾ തുറക്കാൻ മാത്രമല്ല, അടയ്ക്കാനും കൂടിയാണ്: ഇ-മലയാളി അവാർഡ് വേദിയിൽ പി.ടി. പൗലോസ് 

മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

സജിൽ ജോർജ്, 53, അന്തരിച്ചു

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രക്തദാനചടങ്ങ് വിജയകരമായി

ആറാം കമ്മീഷനിലെ പുതിയ ആള്‍ക്കാര്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ഇ-മലയാളി അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

കുഞ്ഞമ്മാട്ടിൽ എബ്രാഹാമിൻ്റെ ഭാര്യ ഏലിയാമ്മ (81) അന്തരിച്ചു

ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള സെക്രട്ടറി ബ്ലിങ്കന്റെ വിലയിരുത്തൽ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല: കോശി ജോർജ്ജ്

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക് ആദ്യമായി മുസ്ലീം ഇന്ത്യൻ-അമേരിക്കൻ

റെനി പൗലോസ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാർഥി

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More