നടി നമിത പ്രമോദും ദിലീപിന്റെ മകള്‍ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിത് കൂട്ടുകാരിയെ കുറിച്ച് മീനാക്ഷി എഴുതിയ കുറിപ്പ് ചര്‍ച്ചയാവുകയാണ്.
'ആത്മമിത്രങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല...പക്ഷേ.'-നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചു. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ മറുപടി.