ന്യുഡല്‍ഹി: ഇന്ത്യയില്‍ ബുധനാഴ്ച വൈകിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 41,651 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 510 പേര് കൂടി മരിച്ചു. ഇതുവരെ 31,256,793 പേര് രോഗബാധിതരായി. 419,021 പേര് മരണമടഞ്ഞു. 30,421,762 പേര് രോഗമുക്തരായി. 416,010 പേര് ചികിത്സയിലുണ്ട്. 38,761 പേരാണ് ഇന്ന് രോഗമുക്തരായത്. രണ്ടു ദിവസമായി രോഗമുക്തരേക്കാള്‍ പുതിയ രോഗികളാണ് രാജ്യത്തുള്ളത്.
അമേരിക്കയില്‍ 35,083,348 പേര് രോഗികളായി. ഇതുവരെ 625,419 പേര് മരിച്ചു. ബ്രസീലില്‍ 19,419,741 രോഗബാധിതരുണ്ട്. 544,302 പേര്‍ക്കാണ് ജീവന് നഷ്ടമായത്. റഷ്യയില്‍ 6,030,240 പേരിലേക്ക് കോവിഡ് എത്തി. 150,705 പേര് മരണമടഞ്ഞു. ഫ്രാന്‍സില്‍ 5,890,062 രോഗബാധിതരും 111,525 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്താകെ 192,577,302 പേരിലേക്ക് കോവിഡ് ബാധിച്ചു. 4,138,248 പേര് മരണമടഞ്ഞു. 175,148,278 പേര് രോഗമുക്തരായപ്പോള്‍ 13,290,776 പേര് ചികിത്സയിലുണ്ട്. ഇവരില്‍ 81,822 പേര് ഗുരുതരാവസ്ഥയിലാണ്.