Image

ട്രംപിന്റെ വിശ്വസ്തന്‍ ടോം ബറാക്ക് അറസ്റ്റില്‍

ജോബിന്‍സ് തോമസ് Published on 22 July, 2021
ട്രംപിന്റെ വിശ്വസ്തന്‍ ടോം ബറാക്ക് അറസ്റ്റില്‍
ട്രംപിന്റെ ഏറ്റവും അടുത്ത അനുയായികളിലൊരാളും വിശ്വസ്തനുമായ ശതകോടീശ്വരന്‍ ടോം ബറാക്കിനെ അറസ്റ്റ് ചെയ്തു. യുഎഇ ഭരണകൂടത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്. നേരത്തെ യുഎഇയിലെ അമേരിക്കന്‍ അംബാസിഡറാകാന്‍ ഇയാള്‍ ശ്രമം നടത്തിയെന്നും പരാതിയുണ്ട്. 

യുഎഇയ്ക്ക് പ്രയോജനപ്പെടും വിധം അമേരിക്കയുടെ നയങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പ്രധാന പരാതി. ഇദ്ദേഹത്തിന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനായ മാത്യു ഗ്രൈംസും അറസ്റ്റിലായിട്ടുണ്ട്. യുഎഇ വ്യവസായിയായ റഷിദ് അല്‍ മാലിക്കും പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു എന്നാല്‍ ഇയാള്‍ യുഎസ് വിട്ടതായാണ് വിവരം. 

2016 ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ്  പ്രചാരണ സംഘം ഉപദേഷ്ടാവായും ബറാക് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപുമായി ബന്ധപ്പെട്ട ആരും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക