Image

ഡല്‍ഹിയില്‍ സീറോ മലബാര്‍ ദേവാലയം തകര്‍ത്തതില്‍ എസ്സ്.എം.സി.സി. പ്രതിഷേധിച്ചു

ആന്റോ കവലയ്ക്കല്‍ Published on 22 July, 2021
ഡല്‍ഹിയില്‍ സീറോ മലബാര്‍ ദേവാലയം തകര്‍ത്തതില്‍ എസ്സ്.എം.സി.സി. പ്രതിഷേധിച്ചു
ഡല്‍ഹി-ഫരീദാബാദ് രൂപതയുടെ കീഴിലുള്ള അന്ധേരിമോഡിലെ ലിറ്റില്‍ ഫ്‌ളവര്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം തകര്‍ക്കുകയും വിശുദ്ധ വസ്തുക്കള്‍ വാരിവിതറുകയും ചെയ്ത ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതരുടെ നടപടിയില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സ്(എസ്സ്.എം.സി.സി.) ഷിക്കാഗോ ചാപ്റ്റര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ സംഭവം മതേതരത്വത്തിനു നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഈശോ സഭാംഗമായ ഫാ: സ്റ്റാന്‍ സ്വാമിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുകയും, പീഡിപ്പിക്കുകയും, ദുരൂഹമായ സാഹചര്യങ്ങളില്‍ അദ്ദേഹം മരണപ്പെട്ടതിലും യോഗം അതിയായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടികള്‍ ഇന്ത്യാ ഗവണ്‍മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജൂലായ് 18-ാം തീയതി ഷിക്കാഗോയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍  പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോണ്‍സന്‍ കണ്ണൂക്കാടന്‍, സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിന്‍, മേഴ്‌സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടപ്പറമ്പില്‍, ഷാബു മാത്യു, ടോം വെട്ടിക്കാട്, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റിയന്‍, സജി വര്‍ഗ്ഗീസ്, ആഗ്നസ്സ് തെങ്ങുംമൂട്ടില്‍, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Join WhatsApp News
Observer 2021-07-22 09:44:14
ഭക്തിയുടെ അതിപ്രസരമാണ് പല മാനസീക രോഗികളെയും സൃഷ്ടിച്ചു, തോന്നുന്നതൊക്കെയും ശരിയാണെന്നു ധരിക്കാൻ പ്രേരിപ്പിക്കുന്നത്. ചിലർ സ്വയം ത്യാഗത്തിനും, ബലിക്കും സന്നദ്ധരാകുന്നു. മറ്റു ചിലർ അടുത്തവരെ തീവ്രവാദികളാക്കി തന്റെ വിശ്വാസത്തിനു എതിരായ അഭിപ്രായം പറയുന്നവരെ കൊല്ലാൻ പ്രേരിപ്പിക്കുന്നു. ബിൻലാടാനും, ഐ. എസ്. തീവ്രവാദികളും, ഹിന്ദു, ക്രിസ്ത്യൻ അതിതീവ്രവാദികളുമൊക്കെ ഇത്തരത്തിൽ പെട്ടവരാണ്. ഒരു അമിത മദ്യപാനിയായ ഒരാൾക്ക് എങ്ങിനെ സ്വബോധം ഇല്ലാതാകുന്നുവോ അതുപോലെ തന്നെയാനാണ് തീവ്ര ദൈവവിശ്വാസവും ദുർബല മനസ്സുകളെ വഴിതെറ്റിക്കുന്നത്. മതത്തിലും രാഷ്ട്രീയ ത്തിലുമൊക്കെ ഇതു കാണാവുന്നതാണ്.ഏതിലായാലും ഇൻടോക്സിക്കഷൻ അപകടകാരിയാണ്.-chankyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക