America

ജഡ്ജ് കെ.പി. ജോർജ്ജിന്റെ ക്യാമ്പെയ്‌ന് മികച്ച പിന്തുണ; ഒരുലക്ഷത്തിലധികം ഡോളർ സമാഹരിച്ചു

Published

on

ഹൂസ്റ്റൺ:  ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ് അടുത്ത വർഷം നടക്കാനിരിക്കുന്ന റീ -ഇലക്ഷന്റെ പ്രചാരണത്തിനായി പണം സ്വരൂപിക്കുന്നതിനുള്ള ശക്തമായ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി ഫോട്ടബെൻഡ് ഹെറാൾഡ് റിപ്പോർട്ടിൽ പറയുന്നു 

ജൂൺ 30 ന് മുമ്പായി 50,000 ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യം വച്ചാണ് ക്യാമ്പയിൻ  ആരംഭിച്ചതെന്നും എന്നാൽ  ലക്ഷ്യത്തിനേക്കാൾ  ഇരട്ടി നേടാൻ  സഹായിച്ചത് പ്രാദേശികമായ  പിന്തുണകൊണ്ടാണെന്നും  കാമ്പെയ്ൻ മാനേജർ മാർക്ക് സോളാനോ  അഭിപ്രായപ്പെട്ടു. ജഡ്ജ് ജോർജ് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് ഈ പിന്തുണയിൽ നിന്ന് മനസ്സിലാകുന്നതെന്നും സോളാനോ കൂട്ടിച്ചേർത്തു. .

സംഭാവനയിൽ സിംഹഭാഗവും ടെക്സസ് ആസ്ഥാനമായുള്ള പിന്തുണക്കാരിൽ നിന്നാണ്. 

ഡെമോക്രാറ്റായ ജോർജ്, മുൻ യുഎസ് പ്രതിനിധി ബെറ്റോ ഓ റൂർക്കുമായി കഴിഞ്ഞ മാസം ഒരു വെർച്വൽ ഫണ്ട് ശേഖരണം നടത്തിയിരുന്നു.

ഫോർട്ട് ബെൻഡിൽ 2018 ലെ തിരഞ്ഞെടുപ്പിൽ  മുൻ കൗണ്ടി ജഡ്ജി ബോബ് ഹെബർട്ടിനെതിരായ മത്സരത്തിൽ വിജയിക്കാൻ ജോർജ്ജിന് അദ്ദേഹം മികച്ച പിന്തുണ നൽകിയതുകൊണ്ടു കൂടിയാണ് ഫോർട്ട് ബെൻഡിന്റെ ചരിത്രത്തിലെ  ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരനായ  കൗണ്ടി ജഡ്ജിയായി ജോർജ്ജ് മാറിയത്.

 പ്രചാരണത്തിന് സംഭാവന നൽകിയവരിൽ 100%, താഴെത്തട്ടിലുള്ളവരാണെന്ന് ജോർജ്ജ്  പ്രസ്താവനയിൽ പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ കമ്മ്യൂണിറ്റി സംസ്ഥാനത്തിന്  മാതൃകയാണെന്നും  കൗണ്ടിയിലെ നിവാസികളുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇത് വരെ എതിരില്ലാതെയാണ് ജോർജ്  തുടരുന്നതെങ്കിലും, മുൻ ഹെലികോപ്റ്റർ പൈലറ്റ് ജോ വാൾസ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക്  റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 2ന്

കോവിഡ് ബൂസ്റ്റര്‍ ഡോസ് 65 വയസ്സിന് മുകളിലുള്ളവര്‍ക്കും , ഇതര ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും

സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി

ഗ്രീന്‍ കാര്‍ഡ് : കാത്തിരിപ്പവസാനിക്കും ഭേദഗതി പാസായാല്‍

ഹാന്‍സിന് പോലും കണക്കില്ല! പിന്നെ അല്ലെ ഇത്!(അഭി: കാര്‍ട്ടൂണ്‍)

ടെക്‌സസ്സില്‍ കോവിഡ് മരണസംഖ്യ 60357 ആയി ഉയര്‍ന്നു.

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

Indian Overseas Congress, USA condoled the demise of Oscar Fernandes, veteran Congress leader who mentored many

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി

ഷാജി മാവേലിയുടെ മാതാവ് ചിന്നമ്മ വര്‍ഗീസ് (87) അന്തരിച്ചു

പ്രവാസി ചാനലില്‍ മാണി സി. കാപ്പനുമായി അഭിമുഖം നാളെ (ശനിയാഴ്ച)

സാന്ത്വന സംഗീതം: സംതൃപ്തിയോടെ സിബി ഡേവിഡ്  (അനിൽ പെണ്ണുക്കര)

നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

സാന്ത്വന സംഗീതം 75-മത്  എപ്പിസോഡ് ആഘോഷത്തിന്  ഫോമാ നാഷണൽ കമ്മറ്റി ആശംസകൾ 

തിരുവിതാംകൂർ മുസ്ലിമാണോ കുഴപ്പക്കാർ? (അമേരിക്കൻ തരികിട 194)

കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ, കുട്ടികളുടെ മേഴ്സി ടീച്ചർ: രേഖ കൃഷ്ണൻ

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

അഭയാർത്ഥി പ്രവാഹം: മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ട് ടെക്‌സസ് ഗവര്‍ണ്ണര്‍

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

ചരിത്രം കുറിച്ച് കൊളറാഡോ ഗവര്‍ണറുടെ സ്വവര്‍ഗ വിവാഹം

റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ശക്തിപ്രകടനമാകണം സെപ്റ്റംബര്‍ 18ലെ റാലിയെന്ന് ട്രമ്പ്

ഇല്ലിനോയ് സംസ്ഥാനത്തെ അവസാനത്തെ സിയേഴ്സ് സ്റ്റോറും അടച്ചു പൂട്ടുന്നു

തലവേദന(കാര്‍ട്ടൂണ്‍: സിംസണ്‍)

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഹോളിവുഡ് സിനിമയില്‍ മലയാളി യുവാവ് അരങ്ങേറ്റം കുറിച്ചു.

റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പരി.കന്യാമറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തിനിർഭരമായി

ജര്‍മ്മന്‍ടൗണ്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം

View More