Image

അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിന്റെ അപകടമരണത്തില്‍ ദുരൂഹത

ജോബിന്‍സ് തോമസ് Published on 23 July, 2021
അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തിന്റെ അപകടമരണത്തില്‍ ദുരൂഹത
സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. റമീസ് ഓടിച്ച ബൈക്ക് കോഴിക്കോട് കപ്പക്കടവില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം റമീസിന്റെ അഴിക്കോട്ടെ വീട്ടില്‍ കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

റമീസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. പ്രാഥമീക പരിശോധനയില്‍ അപകടമാണെന്നാണ് നിഗമനമെങ്കിലും അപകടം സൃഷ്ടിക്കപ്പെട്ടതാണോയെന്ന പരിശോധനയും നടത്തുന്നുണ്ട്. ഇന്നലെയായിരുന്നു റമീസിനെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാണിച്ച് നോട്ടീസ് നല്‍കിയത്. അപടസമയത്ത് റമീസ് ഓടിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ ബൈക്കായിരുന്നു. 

ബൈക്ക് ഇടിച്ച കാറില്‍ ഉണ്ടായിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാര്‍ തന്നെയായിരുന്നു. ഇതാണ് സംഭവത്തില്‍ ദുരൂഹത സംശയിക്കപ്പെടാന്‍ കാരണം. കരിപ്പൂരില്‍ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ അര്‍ജുനൊപ്പം റമീസും ഉണ്ടായിരുന്നു. എന്തായാലും അപകടം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കസ്റ്റംസ് സംഘവും അപകടസ്ഥലം സന്ദര്‍ശിച്ചേക്കുമെന്ന സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക