Image

മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

Published on 23 July, 2021
മഞ്ഞ അനാര്‍ക്കലിയില്‍ അതിസുന്ദരിയായി കരീന കപൂര്‍

തന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത താരമാണ് കരീന കപൂര്‍. സാമൂഹിക മാധ്യമങ്ങളില്‍ കരീനയുടെ വിശേഷങ്ങള്‍ എപ്പോഴും നിറഞ്ഞു നില്‍ക്കാറുണ്ട്. രണ്ടാമത്തെ മകന്റെ ജനനശേഷം  പ്ലസ് സൈസില്‍ എത്തിയിരുന്ന താരം കഠിനമായ വ്യായാമത്തിലൂടെ വീണ്ടും പഴയ രൂപത്തിലേയ്ക്ക് തിരിച്ചെത്തി.</p>

കരീന ഫാഷന്‍ ലോകത്തും തിളങ്ങിയാണ് നില്‍ക്കുന്നത്.  കരീനയുടെ മെറ്റേണിറ്റി ഫാഷന്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കരീനയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ നിറത്തിലുള്ള അനാര്‍ക്കലി സ്യൂട്ട് ധരിച്ച് അതിസുന്ദരിയായി എത്തിയിരിക്കുകയാണ് കരീന.
പുത്തന്‍ ലുക്കിലുള്ള ചിത്രം കരീന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഈ ഗോള്‍ഡണ്‍ യെല്ലോ  അനാര്‍ക്കലി രിധി മെഹ്‌റ ഡിസൈന്‍ ചെയ്തതാണ്.  1,48,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക