Image

കൊടകര കുഴല്‍പ്പണക്കേസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു ; കെ സുരേന്ദ്രനും മകനും സാക്ഷിപട്ടികയില്‍

Published on 23 July, 2021
കൊടകര കുഴല്‍പ്പണക്കേസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു ; കെ സുരേന്ദ്രനും മകനും സാക്ഷിപട്ടികയില്‍


തൃശ്ശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 22 പ്രതികളാണ് കേസിലുള്ളത്. കേസില്‍ അന്വേഷണം തുടരുമെന്ന് സൂചിപ്പിച്ചാണ് 625 പേജുള്ള കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചത്.

പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്നും ബംഗളൂരുവില്‍ നിന്നാണ് ബി.ജെ.പിക്കായി പണം എത്തിച്ചതെന്നും കുറ്റപത്രത്തിലുള്ളതായാണ് വിവരം. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് പണം എത്തിച്ചതെന്ന സംശയവും കുറ്റപത്രത്തില്‍ പങ്കുവെക്കുന്നുണ്ട്. തട്ടിയെടുത്ത പണത്തിന്റെ ബാക്കി കണ്ടെത്താനുണ്ട്. ഈ രണ്ട് കാര്യത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പോലീസ് മൊഴിയെടുത്ത 19 ബി.ജെ.പി നേതാക്കളെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കള്ളപ്പണ കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കവര്‍ച്ച കേസില്‍ 22 പ്രതികളാണുള്ളത്. 200ന് മുകളില്‍ സാക്ഷികളുമുണ്ട്. മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധര്‍മരാജന്റെ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യം നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക