Image

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

Published on 25 July, 2021
മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)
ജനന ദിവസം മുതൽ ആറു മാസം വരെ കുട്ടിക്ക് മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കരുതെന്നും രണ്ടു വയസ്സ് വരെ മുലപ്പാൽ കൊടുക്കുന്നത് തുടരണമെന്നും WHO (World Health Organization) നിർദ്ദേശിക്കുന്നു. നമ്മൾ എല്ലാവരും ഈ രീതിയെ അനുഗമിക്കുന്നവരുമാണ്. എന്നാൽ മുലയൂട്ടലിന്റെ ആവശ്യകതയും, അനിവാര്യതയും എത്രമാത്രമാണെന്ന പലർക്കും അറിയില്ല. അതിനെ പറ്റി ജനങ്ങളെ ബോധവാന്മാരാകാനാണ് 120ൽ പരം രാജ്യങ്ങൾ ആഗസ്ത് 1-7 വരെ മുലയൂട്ടൽ
വാരമായി(WBW-world breastfeeding week) ആചാരിക്കുന്നത്. 1992ൽ ആണ് ഇതിന്തുടക്കം കുറിച്ചത്.

മുലയൂട്ടുന്നതിന്റെ ശാസ്ത്രീയ വശം പരിശോധിക്കുകയാണെങ്കിൽ മുലയൂട്ടുമ്പോൾ ചർമങ്ങൾ(Skin) തമ്മിലുള്ള സമ്പർക്കം വർധിക്കുകയും ഇതിലൂടെ അമ്മയിലുംകുട്ടിയിലും ഓക്സിടോസിൻ( Oxytocin)എന്ന ഹോർമോണിന്റെ ഉൽപാദനം വർധിക്കുകയുംഇത് പോസിറ്റീവ് ഹോർമോൺ പ്രതിപ്രവർത്തനങ്ങൾക് ആക്കം കൂട്ടുകയും ചെയ്യുന്നു.

ഓക്സിടോസിനിന്റെ ഉൽപാദനം മുലയൂട്ടുന്ന സമയത്ത് ആവശ്യമായ പ്രതികരണങ്ങൾനടത്താൻ കുട്ടിക്കും , കുട്ടിയുടെ പ്രവർത്തനങ്ങളെ മനസ്സിലാക്കാനും ശാന്തതവർധിപ്പിക്കാനും അമ്മക്കും സഹായകമാകുന്നു. കുട്ടിയുടെ വിശപ്പ്മനസ്സിലാക്കാൻ മാതാവിന് സാധിക്കുന്നതും ഇതിനാലാണ്. ഓക്സിടോസിൻ ലവ് ഹോർമോൺ എന്നുറിയപ്പെടാനുള്ള കാരണമായി ഇവകളെ എണ്ണുന്നുണ്ട് . ഈ ഓക്സിടോസിൻതന്നെയാണ് പ്രസവ ശേഷം അമ്മയുടെ ഗർഭാശയത്തെ പൂർവ സ്ഥിതിയിലേക്ക്
മാറ്റാനും, പേശി സങ്കോചത്തിലൂടെ മുലപ്പാൽ പുറത്തെത്തിക്കാനും സഹായിക്കുന്നത്.

മേൽ പറഞ്ഞ കാരണങ്ങളാൽ തന്നെ മുലയൂട്ടൽ ഒരു തരത്തിലുള്ള മ്യുച്ചലിസമാണ്എന്ന് നമ്മുക്ക് മനസ്സിലാകാൻ സാധിക്കും . പ്രകൃതിയിൽ ജീവിക്കുന്ന ജീവികളിലെ പാരിസ്ഥിതിക ഇടപെടലുകൾ (ECOLOGICAL INTERACTION) പ്രധാനമായുംനാലെണ്ണമായാണ് കണക്കാകുന്നത് മൂച്വലിസം(Mutualisam), കമ്മൻസാലിസം(Commensalisam) , പരസയിറ്റിസം (parasaitisam)പ്രിഡേഷൻ-ഇരപിടുത്തം. പാരിസ്ഥിതിക ഇടപെടലുകൾ കാരണത്താൽ ഇരുജീവികൾക്കും ഉപകാരം ലഭിക്കുന്നുണ്ടെങ്കിൽ(ഉദാ: പൂവിൽ നിന്ന് തേൻ നുകരുന്ന തേനീച്ച)മുച്വലിസം എന്നും, ഒരാൾക്കും ഉപദ്രവമില്ലാതെ ഒരാൾക്ക് മാത്രം ഉപകാരം
ലഭിക്കുന്നുവെങ്കിൽ(ഉദാ:നാൽകാലികളുടെശരീരത്തിലെ പ്രാണികളെ ഭക്ഷിക്കുന്നകൊക്ക്) അതിന് കമൻസാലിസമെന്നും , ഒരാൾക്ക് ഉപദ്രവവും മറ്റേയാൾക്ഉപകാരവുമാണെങ്കിൽ(ഉദാ: മനുഷ്യന്റെ ശരീരത്തിൽ നിന്ന് ചോര കുടിക്കുന്നകൊതുക്) അതിന് പാരസൈറ്റിസം എന്നും പറയുന്നു. മുലയൂട്ടുമ്പോൾ ഒരു തരത്തിലുള്ള പ്രയാസവും കൂടാതെ ഇരുവർക്കും ഗുണങ്ങൾ മാത്രമാണ്ലഭിക്കുന്നത്.

മുലപ്പാലിലൂടെ പ്രോട്ടീൻ, വിറ്റാമിൻ, ആന്റിബോഡി തുടങ്ങിയവ കുട്ടിയുടെശരീരത്തിലെത്തുകയും പ്രതിരോധശേഷി വർധിക്കാൻ കാരണമാവുകയും ചെയ്യുന്നു. പ്രത്യേകിച്ചും പ്രസവത്തിനുശേഷമുള്ള ആദ്യപാലിൽ(കൊളസ് ട്രോം ) കുട്ടിയുടെജീവിതത്തെ മുഴുവനായും ബാധിക്കുന്ന ഘടഗങ്ങളടങ്ങിയതാണ്. ഉയർന്ന ബുദ്ധിശക്തി, അലർജിക്കെതിരെയുള്ള പ്രതിരോധം തുടങ്ങി രക്താർബുദത്തിൽനിന്നുള്ള മോചനം വരെ കൊളസ്ട്രോം നൽകുന്നതിലൂടെ സാധ്യമാകുമെന്ന് പഠനങ്ങൾതെളിയിക്കുന്നു . ഗർഭപാത്രത്തെ പൂർവ സ്ഥിതിയിലേക്ക് കൊണ്ട് പോവുക, പ്രസവാനന്തര രക്തസ്രാവം കുറക്കുക, ഭാവി ജീവിതത്തിൽ സ്തനാർബുദ സാധ്യതകളെകുറക്കുക തുടങ്ങി നിരവധി പ്രയോജനങ്ങളാണ് മാതാവിന് മുലയൂട്ടുന്നതിലോടെ
സാധ്യമാകുന്നത്. മുലയൂട്ടുന്നത് ഒഴിവാക്കിയാൽ ഈ പറഞ്ഞ കാര്യങ്ങളെപ്രതികൂലമായി ബാധിക്കുന്നതുമാണ് .

ഇങ്ങെനെയൊക്കെ ആണെങ്കിലും ഇന്ന് പലരും മുലയൂട്ടലിൽ നിന്നും കൃത്രിമമായിനിർമ്മിച്ചെടുക്കുന്ന പാലു കളിലേക്ക് മാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളാലും മറ്റും മുലപ്പാൽ കുറഞ്ഞതിനാലോ,മുലയൂട്ടുന്നതിലൂടെ വല്ല ബുദ്ധിമുട്ടും അനുഭവിക്കുന്നതിനാലോ
മാത്രമായിരുന്നു കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന പാൽ ഉപയോഗിച്ചിരുന്നത്. എന്നാൽ അതിൽ നിന്നും മാറി ഇന്ന് കൃത്രിമമായ പാൽ സർവ്വവ്യാപകമായിരിക്കുകയാണ്. കൃത്രിമമായ പാൽ നൽകുന്നതിലൂടെ കുട്ടിയുടെ വിശപ്പ് മാറുക എന്നതിലുപരി മേൽപ്പറഞ്ഞ രൂപത്തിലുള്ള യാതൊരു ഗുണങ്ങളുംലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മാതൃ ശിശു ബന്ധങ്ങൾക്കിടയിലെവിള്ളലുകൾക്ക് ഇതും ഒരു കാരണമായി ഗണിക്കുന്നുണ്ട് .

മുലയൂട്ടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ നമ്മുടെ സാമൂഹികചുറ്റുപാടും മാറേണ്ടതുണ്ട്. മുലയൂട്ടുക എന്നത് സമൂഹമധ്യത്തിൽ ചെയ്യാൻ കഴിയാത്ത ഒന്നായതിനാൽ തന്നെ നാം അതിനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നത്അത്യന്താപേക്ഷിതമായ കാര്യമാണ്. കുട്ടികളുമായി പുറത്തുപോകുമ്പോൾ പാല്
നൽകാനുള്ള പ്രയാസമാണ് പലരെയും കൃത്രിമമായ പാൽ എന്ന ഓപ്ഷനിലേക്ക്നയിക്കുന്നത്. ഇതിനുള്ള പരിഹാരം പൊതുഇടങ്ങളായ ആശുപത്രികൾ, റെയിൽവേ
സ്റ്റേഷൻ, ബസ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിൽ മുലയൂട്ടുന്നതിന് വേണ്ടിയുള്ളകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നതാണ്. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും നാംചെയ്തു കൊടുക്കേണ്ടതുണ്ട്.

മുഹമ്മദ്‌ ഷഹബാസ്
(World institute for research in advanced science -WIRAS)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക