Image

കൊടകരയില്‍ വീണ്ടും വഴിത്തിരിവ് ; ബിജെപിയെ വെട്ടിലാക്കി ധര്‍മ്മരാജന്‍

ജോബിന്‍സ് തോമസ് Published on 25 July, 2021
കൊടകരയില്‍ വീണ്ടും വഴിത്തിരിവ് ; ബിജെപിയെ വെട്ടിലാക്കി ധര്‍മ്മരാജന്‍
കൊടകര കുഴല്‍പ്പണക്കേസില്‍  ബിജെപിയെ വെട്ടിലാക്കി ധര്‍മ്മരാജന്‍. കവര്‍ച്ച ചെയ്യപ്പെട്ടു എന്നു പരാതി നല്‍കിയ മൂന്നരക്കോടി രൂപ തന്റേതല്ലെന്ന് ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായി സൂചന. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പണം കൊണ്ടുവന്നതെന്നും ധര്‍മ്മരാജന്റെ മൊഴിയുള്ളതായാണ് സൂചന

ബിജെപി നേതാക്കളുടെ പ്രേരണമൂലമാണ് താന്‍ പണം തന്റേതാണെന്ന് മൊഴി നല്‍കിയതെന്നും എന്നാല്‍ ഈ 3.5 കോടി രൂപയുടെ രേഖകള്‍ ഇപ്പോള്‍ തന്റെ പക്കലില്ലെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇക്കാരണത്താലാണ് താന്‍ കോടതിയില്‍ ഹജരാകാതിരുന്നതെന്നും ധര്‍മ്മരാജന്‍ വിശദീകരിക്കുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്കായി ധര്‍മ്മരാജന്‍ 12 കോടി രൂപ കൊണ്ടുവന്നതായും ധര്‍മ്മരാജന്‍ മൊഴിനല്‍കിയിരുന്നു ബംഗളുരുവില്‍ നിന്നും മൂന്നുതവണയായാണ് പണം കൊണ്ടുവന്നതെന്നും ധര്‍മ്മരാജന്‍ സമ്മതിച്ചിട്ടുണ്ട്. പോലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ധര്‍മ്മരാജന്റെ വിശദമായ മൊഴിയുള്ളത്. 

കേസില്‍ ബിജെപി നേതാക്കളെയെല്ലാം സാക്ഷിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെങ്കിലും ധര്‍മ്മരാജന്റെ മൊഴികള്‍ തുടരന്വേഷണത്തില്‍ ബിജെപിയ്ക്ക് തിരിച്ചടിയാകും. മാത്രമല്ല സുരേന്ദ്രന്‍ മത്സരിച്ച കോന്നി മണ്ഡലത്തില്‍ തദ്ദേസസ്ഥാപന പ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പണം വിതരണം ചെയ്യാന്‍ തന്നെ എല്‍പ്പിച്ചിരുന്നു എന്ന മൊഴി സുരേന്ദ്രനെയും കുടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക