Image

വോട്ടിന് പണം; ടിആര്‍എസ് എംപിക്ക് ആറുമാസം തടവ് ശിക്ഷ, പതിനായിരം രൂപ പിഴ

Published on 25 July, 2021
വോട്ടിന് പണം; ടിആര്‍എസ് എംപിക്ക് ആറുമാസം തടവ് ശിക്ഷ, പതിനായിരം രൂപ പിഴ
ഹൈദരാബാദ്: വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ കേസില്‍ ടിആര്‍എസ്സിന്റെ ലോക്‌സഭാ എംപി കവിത മാലോത്തും കൂട്ടാളിയും കുറ്റക്കാരാണെന്ന് കോടതി. നംപള്ളിയിലെ പ്രത്യേക സെഷന്‍സ് കോടതിയാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇരുവരെയും ആറ് മാസം തടവിന് ശിക്ഷിച്ച കോടതി, 10,000 രൂപ പിഴയും ചുമത്തി. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

തെലങ്കാനയിലെ മഹബൂബാബാദില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് കവിത. 2019 പൊതുതെരഞ്ഞെടുപ്പ് സമയത്ത് കവിതയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ 500 രൂപ വീതം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനിടയില്‍ എംപിയുടെ സഹായി ഷൗക്കത്ത് അലിയെ റവന്യു ഉദ്യോഗസ്ഥരും പൊലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു. കേസില്‍ ഷൗക്കത് അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്.

വിചാരണ വേളയില്‍ പൊലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയും അവരുടെ റിപ്പോര്‍ട്ടുകളും തെളിവായി ഹാജരാക്കി. ചോദ്യം ചെയ്തപ്പോള്‍ അലി കുറ്റം സമ്മതിച്ചതായും കവിത നല്‍കിയ പണം താന്‍ വിതരണം ചെയ്തുവെന്നും പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക