Image

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

Published on 25 July, 2021
സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

 സ്വാതന്ത്ര്യ ദിനത്തില്‍ പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച്‌ ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

'ഇത്തവണ ഓഗസ്റ്റ് 15-ന് ദേശീയ ഗാനവുമായി കൂടിച്ചേരാനുള്ള ഉദ്യമമാണ്. പരമാവധി ഇന്ത്യക്കാരെ ഒരുമിപ്പിച്ച്‌ ദേശീയഗാനം ചൊല്ലിക്കാനുള്ള ശ്രമം സാംസ്‌കാരിക മന്ത്രാലയം നടത്തുന്നുണ്ട്. ഈ പുതിയ പരിപാടിയില്‍ നിങ്ങള്‍ എല്ലാവരും പങ്കാളികളാകുമെന്ന് കരുതുന്നുവെന്ന്' പ്രധാനമന്ത്രി പറഞ്ഞു.

ദേശീയഗാനം ആലപിച്ച ശേഷം അപ്ലോഡ് ചെയ്യുന്നതിന് രാഷ്ട്രഗാന്‍.ഇന്‍ എന്നൊരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കാര്‍ഗില്‍ വിജയ് ദിവസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നാളത്തെ കാര്‍ഗില്‍ വിജയ് ദിവസില്‍ രാജ്യത്തിന് അഭിമാനമുണ്ടാക്കാന്‍ വേണ്ടി ജീവത്യാഗം ചെയ്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക