Image

ദേശീയ ഓണാഘോഷത്തിന് തെയ്യാട്ടം (നീലീശ്വരം സദാശിവൻകുഞ്ഞി)

Published on 25 July, 2021
ദേശീയ ഓണാഘോഷത്തിന് തെയ്യാട്ടം (നീലീശ്വരം സദാശിവൻകുഞ്ഞി)
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ദേശീയ ഓണാഘോഷം ഈ വരുന്ന ആഗസ്ററ് 21 ന്ഫിലാഡൽഫിയയിലെ പൊതുവേദിയിൽ നടക്കുമ്പോൾ തെയ്യത്തിന്റെ ഈ അരുണവർണം നമ്മുടെ കണ്ണുകൾക്ക് മിഴിവേകും . കാതുകളിൽ തെയ്യത്തിന്റെ പാട്ടുകൾ ഇമ്പമേകും   .

കേരളത്തിലെ വടക്കേ മലബാർ പ്രദേശമാണ് കോലത്തുനാട്. അതായത് ഇന്നത്തെ കണ്ണൂർകാസർക്കോട് , വയനാട് മുതലായ പ്രദേശങ്ങൾ . കോലത്തിരിമാർ എന്നാണ് കോലത്തുനാട് രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് . കോലത്തുനാട്ടിലെ അനുഷ്ഠാനകലാരൂപമാണ് തെയ്യം .

മതപരവും സാമൂഹികപരവുമായ ആചാരങ്ങളെ ദൈവപ്രീതിക്കും സാമൂഹ്യഅവബോധത്തിനുമായി കോലം കെട്ടി ആടുന്നതിനെയാണ് തെയ്യം എന്ന് വിളിക്കുന്നത്. കോലം കെട്ടി ആടുന്ന നാട് എന്ന രീതിയിലും കോലത്തുനാട് എന്ന് അറിയപ്പെട്ടിരുന്നു . തുലാം പത്ത്  മുതൽ ഇടവപ്പാതി വരെയാണ് തെയ്യാട്ടം .തെയ്യം കാര്ഷികവൃത്തിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു . . അങ്ങിനെയാണ്
തെയ്യക്കോലങ്ങൾ കെട്ടുന്നത് സാധാരണക്കാരായ കൃഷിപ്പണിക്കാർ പോലുള്ളവർ  ആയിമാറിയത് .വിളവെടുപ്പിന്റെ തുടക്കം കുറിക്കുന്ന അനുഷ്ഠാനങ്ങളും രീതികളും
തെയ്യങ്ങൾക്കിടയിൽ കാണപ്പെടുന്നു. തെയ്യത്തിന് അതിന്റെതായ ചടങ്ങുകളുംക്രമങ്ങളും ഉണ്ട് . തെയ്യം കെട്ടുന്ന ആൾ കോലക്കാരൻ എന്നറിയപ്പെടും . കോലംകെട്ടുന്ന ആൾക്ക് നിശ്ചിത ദിവസം വ്രതം ആവശ്യമുണ്ട് .

തെയ്യക്കോലത്തിന് മുൻപാണ് തോറ്റം കെട്ടൽ . ലളിതമായ വസ്ത്രമാണ് തോറ്റംകെട്ടലിന് വേണ്ടത് . തോറ്റം കെട്ടി പാടുന്ന പാട്ടുകളാണ് തോറ്റം പാട്ടുകൾ തെയ്യക്കോലത്തിന്റെ ഉത്പത്തിയെങ്ങനെയാണ് എന്തെല്ലാമാണ് തെയ്യത്തിന്റെ സവിശേഷതകൾ എന്ന് തോറ്റം പാടി പറയും . വെള്ളാട്ടം അല്പം കൂടിവേഷവിധാനത്തിലാണ് . തോറ്റവും വെള്ളാട്ടവും ഇല്ലാത്ത തെയ്യങ്ങൾക്ക്കൊടിയില വാങ്ങുന്ന ചടങ്ങ് മാത്രമാണ് ഉള്ളത് .

ചെണ്ട , വീക്കുചെണ്ട , ഇലത്താളം , കുഴൽ എന്നിവയാണ് തെയ്യത്തിന്ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങൾ . പൊട്ടൻ തെയ്യം , തീച്ചാമുണ്ഡി തെയ്യം അങ്ങിനെ തെയ്യങ്ങൾ പല പേരുകളിൽ ഉണ്ട് . ചെമ്പരത്തിപ്പൂവിന്റെരക്തവർണ്ണ ശോഭയിൽ ഉടുത്താടുന്ന തെയ്യങ്ങൾ ഭക്തിയുടെ ഉച്ചസ്ഥായിയിൽനിറഞ്ഞാടുന്നു .  സമുദായ സൗഹാർദ്ദത്തെ ചൂണ്ടിക്കാട്ടുന്ന തെയ്യങ്ങളുംഉണ്ട്

തെയ്യത്തിൽ "നീങ്കളെ കൊത്ത്യാല് ഒന്നല്ലെ ചോര എങ്കളെ കൊത്ത്യാലും ഒന്നല്ലെ ചോര"        എന്ന ചോദ്യം അന്ന് നിലനിന്നിരുന്ന ജാതീയതക്കുംസമുദായ വ്യവസ്ഥിതിക്കും നേരെയുള്ള ചോദ്യമാണ് .

ശ്രീ പി കെ സോമരാജൻ്റെ നേതൃത്വത്തിൽ തെയ്യക്കോലങ്ങൾ ദേശീയ ഓണാഘോഷത്തിൽ നിറഞ്ഞാടുമ്പോൾ അത് കണ്ണിനും കാതിനും വിരുന്നൂട്ടും എന്ന കാര്യത്തിൽ സംശയമില്ല . പുഞ്ചവയലുകളിൽ അലയടിക്കുന്ന തോറ്റം പാട്ടും വെള്ളാട്ട് പാട്ടുകളും മണ്ണിന്റെ മക്കളുടെ പാട്ടുകളായി മനുഷ്യമനസ്സുകളിൽ എന്നുംനിറഞ്ഞുനിൽക്കും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക