Image

മോഹന്‍ലാലിന്‍റെ പുതിയ രണ്ട് ചിത്രങ്ങളിലും നിര്‍ണായക റോളില്‍ ഉണ്ണിമുകുന്ദന്‍ എത്തുന്നു

Published on 25 July, 2021
മോഹന്‍ലാലിന്‍റെ പുതിയ രണ്ട് ചിത്രങ്ങളിലും നിര്‍ണായക റോളില്‍ ഉണ്ണിമുകുന്ദന്‍ എത്തുന്നു
മലയാള സിനിമയിലെ മസില്‍ മാന്‍ ഉണ്ണിമുകുന്ദന്‍ മോഹന്‍ലാലിന്‍റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും നിര്‍ണായക റോളില്‍ എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും, ജീത്തു ജോസപ് ചിത്രം ട്വല്‍ത്ത് മാനിലും ആണ് ഉണ്ണി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഇത് ആദ്യമായാണ് ഉണ്ണി മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അഭിനയിക്കുന്നത്.

തെലുഗ് ചിത്രം ജനത ഗാരേജില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. അതില്‍ മോഹന്‍ലാലിന്‍റെ മകന്‍ ആയിട്ടായിരുന്നു ഉണ്ണി അഭിനയിച്ചത്. ബ്രോ ഡാഡിയുടെ ചിത്രീകരണം നിലവില്‍ നിലവില്‍ തെലങ്കാനയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, കല്യാണി പ്രിയദര്‍ശന്‍, മീന തുടങ്ങിയ വന്‍ തറ നിറയാന്‍ ചിത്രത്തിനുള്ളത്. ആന്റണി പെരുമ്ബാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.ശ്രീജിത്തും ബിബിനും ചേര്ന്ന് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാന്‍ ഒരു ത്രില്ലര്‍ ആണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക