മാന്നാര്‍: ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 59കാരനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര വൈദ്യന് കോളനി അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാളുകളായി അപ്പുക്കുട്ടന് പെണ്‍കുട്ടിയ്ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. കഴിഞ്ഞ മെയില്‍ തന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. .