Image

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവച്ചു

ജോബിന്‍സ് തോമസ് Published on 26 July, 2021
കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവച്ചു
കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിന്റെ ആഘോഷവേദിയിലായിരുന്നു രാജി പ്രഖ്യാപനം. വികാരാധീനനായായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം. പ്രസംഗത്തിനിടെ യെദ്യൂരപ്പ വിതുമ്പി കരഞ്ഞു. ഉടന്‍ തന്നെ ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. 

കര്‍ണ്ണാടകയില്‍ സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കര്‍ണ്ണാടക ബിജെപിയിലെ യെദ്യൂരപ്പയുഗം അവസാനിപ്പിക്കാന്‍ വിമത നേതാക്കള്‍ നടത്തിയ ശ്രമത്തിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് യെദ്യൂരപ്പ രാജിവച്ചത്. 

പാര്‍ട്ടിയില്‍ ഒപ്പമുള്ള നേതാക്കളെ പരിഗണിക്കുന്നില്ലെന്നും കൂറുമാറി വന്നവര്‍ക്കാണ് യെദ്യൂരപ്പ പ്രാധാന്യം നല്‍കുന്നതെന്നുമായിരുന്നു ബിജെപിയിലെ ഒരു വിഭാഗം ആരോപിച്ചിരുന്നത്. നാല് തവണയാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിട്ടുള്ളത്. എന്നാല്‍ നാല് തവണയും കാലാവധി തികയ്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക