ബെംഗളുരു : മുതിര്‍ന്ന തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ ബാഗ്ലൂരില്‍ ആയിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.
1963ല്‍ 'ജീനു ഗൂഡു' എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ജയന്തി അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡത്തില്‍ അഭിനയത്തിന്റെ ദേവത എന്നാണ് ഇവര്‍ അറിയപ്പെടുന്നത് .
തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
പാലാട്ട് കോമന്, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ താരമാണ് ജയന്തി.