Image

സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥി സമരം ശക്തമാകുന്നു

Published on 26 July, 2021
 സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥി സമരം ശക്തമാകുന്നു



തിരുവനന്തപുരം:  ചെറിയ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയേറ്റിന് മുന്നില്‍ നിയമനത്തിനായി സംഘടിച്ച പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ശക്തമാകുന്നു. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക് പോകുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടനാകില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ് സമരക്കാരുടെ ലക്ഷ്യം

. സെക്രട്ടേറിയേറ്റിന് മുന്നില്‍ വനിതാ പോലീസ്, ഹൈസ്‌കൂള്‍ അധ്യാപകര്‍, ലാസ്റ്റ് ഗ്രേഡ് റാങ്കുകളില്‍ ഉള്‍പ്പെട്ടവരാണ് സമരത്തിന് വീണ്ടുമെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് സമരം ഒത്തുതീര്‍പ്പാകാനായി ഒപ്പിട്ട ധാരണ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.  

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്നതോടെ സംസ്ഥാനം നിയമന മരവിപ്പിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പുതിയതായി ഒരു റാങ്ക് ലിസ്റ്റ് പോലും നിലവിലില്ലാത്ത സാഹചര്യത്തില്‍ നിലവിലെ ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ ഈ വര്‍ഷം ഒരു നിയമനവും നടക്കാത്ത സ്ഥിതി ഉണ്ടാകും.  ഒന്നര ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക