America

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ ആദരാജ്ഞലികള്‍

Published

on

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രപൊലീത്തയുമായ പരിശുദ്ധ  മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായുടെ വേര്‍പാടില്‍ ചിക്കാഗോയിലുള്ള ഓര്‍ത്തഡോക്‌സ് സമൂഹം 2021 ജൂലൈ 17 തിയതി ശനിയാഴ്ച ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഒത്തുകൂടി സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. മലങ്കരയുടെ ഭാഗ്യ തേജസ്സായ പരിശുദ്ധ പിതാവിന്റെ വേര്‍പാടില്‍ അനുശോചിച്ചു ചിക്കാഗോയിലെ ഓര്‍ത്തഡോക്‌സ് ഇടവകളിലെ വികാരിമാരും, പ്രതിനിധികളും, സഭാവിസ്വസികളും സംസാരിക്കുകയുണ്ടായി.

സന്ധ്യ നമസ്കാരത്തെ തുടര്‍ന്ന് ചേര്‍ന്ന അനുശോചന യോഗത്തില്‍ സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ഹാം ജോസഫ് അധ്യക്ഷത വഹിച്ചു. തിരുമേനിയുടെ പുഞ്ചിരിയും, ലാളിത്യവും, സ്‌നേഹ വാത്സല്യവും എന്നും നമ്മുടെ മനസ്സില്‍ ഉണ്ട് എന്ന് ഹാം അച്ഛന്‍ പങ്കുവച്ചു. പരിശുദ്ധ പിതാവിന്റെ വേര്‍പാടില്‍ ചിക്കാഗോ സമൂഹത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് റവ. ഡിക്കന്‍ ജോര്‍ജ് പൂവത്തൂര്‍ അനുശോചന പ്രമേയം സമര്‍പ്പിക്കുകയുണ്ടായി.

സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ബെല്‍വുഡ് ന്റെയും, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെയും വികാരി റവ. ഫാ. എബി ചാക്കോ പരിശുദ്ധ പിതാവിന്റെ ചിക്കാഗോ സന്ദര്‍ശനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. മലങ്കര സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ മെമ്പറായ എബ്രഹാം വര്‍ക്കി, ഭദ്രാസന മര്‍ത്ത മറിയം സമാജം ജനറല്‍ സെക്രട്ടറി രൂപ ജോണ്‍, ഭദ്രാസന അസംബ്ലി മെമ്പര്‍ ജോര്‍ജ് പണിക്കര്‍, സെന്റ് ഗ്രീഗോറിയോസ് കത്തീഡ്രല്‍ സെക്രട്ടറി ഷിബു മാത്യു, സെന്റ് മേരീസ് ഇടവക സെക്രട്ടറി സിബില്‍ ഫിലിപ്പ്, റീജിയണല്‍ സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ജോണ്‍ സൈമണ്‍, ചിക്കാഗോ റീജിയന്‍ മര്‍ത്ത മറിയം സമാജം സെക്രട്ടറി മറിയാമ്മ തോമസ്, യുവജന സംഘടനകളെ പ്രതിനിധിക്കരിച്ചു റോഷന്‍ തോമസ് എന്നിവര്‍ പരിശുദ്ധ ബാവയെ അനുസ്മരിച്ചു സംസാരിച്ചു.

എക്യൂമിനിക്കല്‍ പ്രസ്ഥാനത്തിന്റെ മിഡ് വെസ്റ്റ് റീജിയണല്‍ പ്രയര്‍ ഫെല്ലോഷിപ്പ് രീഓര്‍ഡിനേറ്റര്‍ ഏലിയാമ്മ പുന്നൂസ് കൃതജ്ഞത രേഖപ്പെടുത്തി. സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ഇടവക സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീന കോര അനുസ്മരണ സമ്മേളനത്തിന്റെ ങഇ ആയി പ്രവര്‍ത്തിച്ചു.

ചിക്കാഗോ ഓര്‍ത്തഡോക്‌സ് ഇടകവകളായ സെന്റ് ഗ്രീഗോറിയോസ് ബെല്‍വുഡ്, സെന്റ് ഗ്രീഗോറിയോസ് ഇല്‍മസ്റ്റ്, സെന്റ് മേരീസ് ഓക്ക്‌ലോണ്‍, സെന്റ് തോമസ് ചിക്കാഗോ എന്നി ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്രമീകരിച്ച അനുസ്മരണ സമ്മേളനത്തില്‍ ഇടവക വിശ്വാസികളും പങ്കു ചേര്‍ന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ   സെമിനാറുകളും ക്ളാസുകളും

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

അതിർത്തി കടക്കാൻ കൊതിച്ചെത്തുന്ന പാവങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നവർ

തെക്കനതിർത്തി ഭീമമായ താറുമാറിൽ? (ബി ജോൺ കുന്തറ)

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

മറിയക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണിൽ അന്തരിച്ചു

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

കാല്‍ഗറി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശകര്‍മ്മവും, മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ 24 ,25 തീയതികളില്‍

മലയാളചലച്ചിത്രം ' കോള്‍ഡ് കേസ് ' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാല്‍ തീര്‍ന്നേനെ!(അഭി: കാര്‍ട്ടൂണ്‍)

കേരളത്തിന്റെ ശക്തനായ പത്ര പ്രവര്‍ത്തകന് ആദരാജ്ഞലികള്‍: ഫൊക്കാന

ഗബ്രിയേലി പെറ്റിറ്റൊയുടെ മൃതദേഹം കണ്ടെത്തിയതായി എഫ്.ബി.ഐ

വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ട്രമ്പനുകൂല പ്രതിഷേധ റാലി പരാജയം

പിടിച്ചെടുത്തതു സ്വര്‍ണ്ണം പൂശിയ റിവോള്‍വറും, 44,000 ഡോളറും

ജേക്കബ് തോമസ് വിളയില്‍ രചിച്ച പത്രോസിന്റെ വാള്‍ (നാടകം) പ്രശസ്ത കവി റോസ് മേരി പ്രകാശനം ചെയ്തു

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സെപ്റ്റംബര്‍ 19 സേവികാസംഘദിനമായി ആചരിച്ചു

തൊടുപുഴ, മൂവാറ്റപുഴ, കോതമംഗലം ഏരിയാ ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി പരിചയസംഗമം 25-ന്

ട്രൈസ്റ്റേറ്റ് കേരളാ ഫോറം മീഡിയാ മാഗ്‌നേറ്റ് അവാര്‍ഡ് ഡാന്‍ ക്വയായ്ക്ക്

ഫാ. ജേക്കബ് വടക്കേക്കുടി (91) അന്തരിച്ചു

യുഎസ്എ എഴുത്തുകൂട്ടം: ഓൺലൈൻ മാധ്യമങ്ങളിൽ എഡിറ്ററുടെ അഭാവമെന്ന് ജോസ് പനച്ചിപ്പുറം

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യ പ്രസ് ക്ലബ് മികച്ച സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് അവാര്‍ഡ് നല്‍കുന്നു

മതതീവ്രവാദം ശരിയല്ലെന്ന് ജോസഫ് സാർ; ക്രിസ്ത്യാനികൾ മിതത്വം പാലിക്കണം 

എന്നെ ഞെട്ടിച്ച മരുമകളുടെ തീരുമാനം (മേരി മാത്യു)

മദര്‍ തെരേസ അവാര്‍ഡ് സീമ ജി. നായര്‍ക്ക്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച സമ്മാനിക്കും

തളര്‍ച്ചയിലും തളരാത്ത ഗ്രൂപ്പ് പോര് (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

അനുമതിയില്ലാതെ മകളുടെ മുടി മുറിച്ച സ്കൂൾ അധികൃതർ ഒരു മില്യൻ നഷ്ടപരിഹാരം നൽകണം

പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ശ്രീ പി രാജൻ നിർവഹിച്ചു

യുഎന്നിൽ ബാലാവകാശ ശബ്ദമായി എയ്‌മിലിൻ തോമസ്

മാത്യു ജോസഫ് (പാപ്പച്ചന്‍, 92) അന്തരിച്ചു

View More