Image

കോവിഡ് ആന്റിബോഡി ഏറ്റവും കുറവ് കേരളത്തില്‍

ജോബിന്‍സ് തോമസ് Published on 29 July, 2021
കോവിഡ് ആന്റിബോഡി ഏറ്റവും കുറവ് കേരളത്തില്‍
കോവിഡിനെതിരായ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സീറോ പ്രിവലന്‍സ് സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 11 സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. ജൂണ്‍ 14 നും ജൂലൈ ആറിനും ഇടയിലായിരുന്നു സര്‍വ്വേ നടന്നത്. മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കും ആന്റിബോഡി ഉള്ളപ്പോള്‍ കേരളത്തില്‍ 44.4 ശതമാനം പേര്‍ക്കാണ് ആന്റിബോഡി സാന്നിധ്യമുള്ളത്. 

രോഗം വന്ന് ഭേദമായവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുണാണ് കോവിഡിനെതിരായ ആന്റിബോഡി ശരീരത്തിലുണ്ടാവുക. സമൂഹത്തില്‍ എത്രപേര്‍ക്ക് രോഗപ്രതിരേധ ശേഷി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്താന്‍ കഴിയുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച സാംപ്ലിംഗ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിശ്ചയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വ്വേയിലൂടെ ചെയ്യുന്നത്. 

രാജസ്ഥാന്‍76.2%, ബിഹാര്‍ 75.9%, ഗുജറാത്ത് 75.3%, ഛത്തീസ്ഗഡ് 74.6%, ഉത്തരാഖണ്ഡ്-73.1% ഉത്തര്‍പ്രദേശ് 71% ആന്ദ്രാപ്രദേശ് 70.02 % കര്‍ണ്ണാടക 69.8%, തമിഴ്‌നാട് 69.2%, ഒഡീഷ 68.1% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക