Image

കുറ്റ്യാടിയില്‍ വീണ്ടും സിപിഎം നടപടി

ജോബിന്‍സ് തോമസ് Published on 29 July, 2021
കുറ്റ്യാടിയില്‍ വീണ്ടും സിപിഎം നടപടി
കോഴിക്കോട് കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളില്‍ വീണ്ടും സിപിഎം നടപടി. ഒരു ബ്രാഞ്ച് സെക്രട്ടറിയേയും മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളേയും പ്രാഥമീക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെപി. ബാബുരാജ് എന്നിവരേയും ഊരത്ത് സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി.ഷിജിലിനേയുമാണ് പുറത്താക്കിയത്. 

ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെയുള്ളവര്‍ക്ക് താക്കീത് നല്‍കുകയും വളയം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി ഏഴ് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇവിടെ മത്സരിച്ച് ജയിച്ച കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് ആദ്യം സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഈ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനായിരുന്നു നല്‍കിയിരുന്നത്. ഇതേ തുടര്‍ന്നാണ് ഇവിടെ പ്രതിഷേധം ഉണ്ടായത്. 

പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സിപിഎമ്മിന് സീറ്റ് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നേരത്തെ പിരിച്ചു വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക