Image

ബാങ്ക് പൊട്ടിയാലും ഇനി പേടിക്കേണ്ട ; നിക്ഷേപകര്‍ സുരക്ഷിതര്‍

ജോബിന്‍സ് തോമസ് Published on 29 July, 2021
ബാങ്ക് പൊട്ടിയാലും ഇനി പേടിക്കേണ്ട ; നിക്ഷേപകര്‍ സുരക്ഷിതര്‍
ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം ബാങ്കിലെന്തെങ്കിലും പ്രതിസന്ധിയുണ്ടായാലും ഇനി നിക്ഷേപകര്‍ പേടിക്കേണ്ടതില്ല. 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സംവിധാനമൊരുക്കുന്ന ബില്ലിന് കേന്ദ് മന്ത്രിസഭ അംഗീകരാം നല്‍കി. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്‍ഡി കോര്‍പ്പറേഷന്‍ ബില്‍ എന്നാണ് ഇത് അറിയപ്പെടുപക. അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങളാണ് 90 ദിവസത്തിനകം തിരികെ ലഭിക്കുക. 

രാജ്യത്തെ 98.3 ശതമാനം  അക്കൗണ്ടുകളും 50.9 ശതമാനം നിക്ഷപ മൂല്ല്യവും ഈ പദ്ധതിയുടെ കീഴില്‍ വരുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഇത് 80 ശതമാനം അക്കൗണ്ടുകളും 20 മുതല്‍ മുപ്പത് ശതമാനം വരെ നിക്ഷേപ മൂല്ല്യവുമാണ്. ബാങ്കിന് മോറോട്ടോറിയം ബാധകമായാലും നിക്ഷേപകര്‍ക്ക് പണം ലഭിക്കും. 

മൊറോട്ടോറിയം നടപ്പിലായാല്‍ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരം ശേഖരിച്ച് കോര്‍പ്പേറഷന് കൈമാറണം. വിശദപരിശോധനയ്ക്ക് ശേഷം 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് പണം കൈമാറും നേരത്തെ നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷം രൂപയായിരുന്നു 2020 ഫെബ്രുവരിയിലാണ് ഇത് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക