Image

മുഖ്യമന്ത്രി കോടതി വരാന്തയിലെ വക്കിലെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ് തോമസ് Published on 29 July, 2021
മുഖ്യമന്ത്രി കോടതി വരാന്തയിലെ വക്കിലെന്ന് വി.ഡി. സതീശന്‍
മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭ ബഹിഷ്‌ക്കരിച്ച് പുറത്ത് വന്നശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശന്‍. മുണ്ട് മടക്കിക്കുത്തി സഭയില്‍ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയായി ഇരിക്കുന്നതെന്നും ഇതുപോലൊരു മന്ത്രി വേണമോയെന്ന കാര്യം കേരളത്തിലെ രക്ഷിതാക്കള്‍ ആലോചിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. 

കെ.എം. മാണിയെ അപമാനിച്ചവരുടെ കൂടെ ഇനിയും തുടരണമോയെന്ന് ജോസ്.കെ.മാണി ആലോചിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കോടതിവരാന്തയിലെ വാദമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്നും ചില വക്കീലന്‍മാര്‍ അങ്ങനെയാണ് കോടതി വരാന്തരയില്‍ നിന്നാണ് വാദിക്കുന്നതെന്നും സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തധികാരമാണ് ഉള്ളതെന്നും സതീശന്‍ ചോദിച്ചു. 

സര്‍ക്കാര്‍ അഭിഭാഷകയുടെ നിയമബോധം പോലും മുഖ്യമന്ത്രിക്കില്ലെന്ന് പറഞ്ഞ സതീശന്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ ആരായാലും വിചാരണ നേരിടണമെന്നും എംഎല്‍എമാര്‍ക്കെന്താ കൊമ്പുണ്ടോയെന്നും ചോദിച്ചു. ജനങ്ങളുടെ നികുതിപ്പണം എടുത്താണ് സര്‍ക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചവരെ സംരക്ഷിക്കാന്‍ സുപ്രീം കോടതിയില്‍ പോയതെന്നും ഈ കേസിലെ വക്കീല്‍ ഫീസ് സിപിഎം ആണ് അടയ്‌ക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക