Image

താലിബാനെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി

ജോബിന്‍സ് തോമസ് Published on 29 July, 2021
താലിബാനെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി
അഫ്ഗാന്‍ സൈന്യത്തിനെതിരെ പോരാടുന്ന താലിബാനെ പാകിസ്ഥാന്‍ സാഹായിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെ താലിബാനെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ രംഗത്ത്. താലിബാന്‍ എന്നാല്‍ സാധാരണ മനുഷ്യരാണെന്നും അവര്‍ സൈന്യമല്ലെന്നും ഒരഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

അതിര്‍ത്തിയിലുള്ള ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ നിന്നും താലിബാനെ എങ്ങനെ വേട്ടയാടും എന്ന ചോദ്യത്തിനായിരുന്നു ഇമ്രാന്റെ മറുപടി. പഷ്തൂണ്‍ വിഭാഗത്തില്‍ നിന്നുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളും താലിബാന്‍കാരും ഒരേ വംശമാണെന്നും സാധാരണ മനുഷ്യരായ അവരെ എന്തിനാണ് വേട്ടയാടുന്നതെന്നും ഇമ്രാന്‍ഖാന്‍ ചോദിച്ചു. 

അവര്‍ക്ക് അഭയം നല്‍കിയില്ലെങ്കില്‍ പാകിസ്ഥാനെ എങ്ങനെ അഭയം എന്നു പറാന്‍ സാധിക്കുമെന്നും ഇമ്രാന്‍ഖാന്‍ ചോദിച്ചു. ഇതോടെ വേണ്ടിവന്നാല്‍ അഫ്ഗാനില്‍ നിന്നും എത്തുന്ന താലിബാന്‍ ബന്ധമുള്ളവര്‍ക്കും പാകിസ്ഥാന്‍ അഭയം നല്‍കുമെന്ന സൂചനയാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക