Image

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

Published on 29 July, 2021
അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )
അനന്തതയെ അളന്ന് കൈപ്പിടിയിലൊതുക്കുവാൻ
ശാസ്ത്രം നീട്ടി കൈകൾനാലുപാടും .. 
രാപ്പകൽ
കണ്ണും കാതും തുറന്നുവെച്ചൂ 
സൂക്ഷ്മമാപിനികൾ..
കൈപ്പിടിയിലമർന്നെന്ന്
തോന്നുമ്പോഴെല്ലാം
പിന്നെയും പരക്കുന്നു
അപാരത ചുറ്റിലും
രണ്ടു കണ്ണാടികളിൽ പരസ്പരം  കാണുമാ 
പ്രതിബിംബം പോലെ
ഒന്നു കണ്ണടച്ച് ദീർഘമായി ശ്വസിച്ച്  
ഒരു മാപിനിയ്ക്കും കാണാത്തൊരാ ശക്തിയെ മനസ്സിൽ
ധ്യാനിച്ചനേരം
കേവലമീ കൈക്കുമ്പിളിൽ  അമ്പരന്നൊതുങ്ങി നിൽപ്പൂ
അനന്തതയെന്ന മഹാസാഗരം..

Join WhatsApp News
Dr. Abdul Gafar 2021-08-20 14:44:38
Beutiful poem, meaningful too!
Akshay 2021-08-24 05:46:39
Doc Kavitha manoharam
john thomas 2021-12-27 05:25:21
ലളിതം സുന്ദരം..അഭിനന്ദനങ്ങൾ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക