Image

പാകിസ്താനില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

Published on 29 July, 2021
പാകിസ്താനില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം


ഇസ്ലാമാബാദ്: പാകിസ്താനില്‍ അഞ്ച് പേര്‍ ചേര്‍ന്ന് ആടിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനിലെ ഒകാറ എന്ന സ്ഥലത്താണ് ആടിനെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നത്. അതിക്രമം നടത്തിയവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത് സമീപവാസികള്‍ കണ്ടിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സാമൂഹ്യ മധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. 

സ്ത്രീകള്‍ അല്‍പ്പവസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കും എന്നതരത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ നടത്തിയ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് വിമര്‍ശം. വളര്‍ത്തു മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണോ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്ന
ചോദ്യമാണ് പലരും സാമൂഹ്യ മാധ്യമങ്ങളില്‍ ഉന്നയിക്കുന്നത്. വസ്ത്രം ധരിക്കാത്ത മൃഗങ്ങള്‍പോലും പുരുഷന്മാരെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക