America

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ജോബിന്‍സ് തോമസ്

Published

on

വാഷിംഗ്ടൺ, ഡി.സി: കൗമാരക്കാരനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗീകമായി പീഡിപ്പിച്ചതിന്  മുന്‍ കര്‍ദ്ദിനാള്‍ തിയോഡര്‍ ഇ മക്കാറിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 1974 ല്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ലൈംഗികാരോപണം നേരിടുന്ന മക്കാറിക് അമേരിക്കിയില്‍ ഈ വിഷയത്തില്‍ നിയമനടപടി നേരിടുന്ന ഏറ്റവും ഉയര്‍ന്ന കത്തോലിക്കാ പുരോഹിതനാണ്. വര്‍ഷങ്ങളായി ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ 2019 ല്‍ ഇദ്ദേഹത്തെ കര്‍ദ്ദിനാള്‍ സ്ഥാനത്ത് നിന്നും മാര്‍പാപ്പ പുറത്താക്കിയിരുന്നു. 
 
കത്തോലിക്കാസഭ നടത്തിയ അനേഷണത്തില്‍ ഇദ്ദേഹം വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്തവരേയും സെമിനാരി വിദ്യാര്‍ത്ഥികളേയും ലൈംഗീകമായി ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥാനങ്ങളില്‍ നിന്നും മാര്‍പാപ്പ പുറത്താക്കിയത്. 
 
ഇപ്പോള്‍ 91 വയസ്സുള്ള ഇദ്ദേഹം അമേരിക്കന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന കര്‍ദ്ദിനാളായിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ സഭയേയും ഏറെ നാളായി വിവാദത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ സഭയാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന ആരോപണം പോലും ഉയര്‍ന്നു. 
 
പല തവണ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോളും  പലകാരണങ്ങളാലും പരിമിധികളാലും നിയമനടപടകളില്‍ നിന്നും ഇദ്ദേഹം രക്ഷപെടുകയായിരുന്നു. ഇപ്പോള്‍ മിസോറിയിലാണ് താമസം. കേസ് ഫയൽ ചെയ്തിരിക്കുന്നത്  മസാച്ചുസെറ്സിലെ  ഡെധാം   ഡിസ്ട്രിക്ട് കോർട്ടിലാണ് . ഇദ്ദേഹം സെപ്റ്റംബര്‍ മൂന്നിന് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടി വന്നേക്കും അഞ്ച വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. 
 
1974 ല്‍ 14 വയസ്സുണ്ടായിരുന്ന ഇപ്പോള്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് പരാതിക്കാരന്‍. അന്ന് നടന്ന വിവാഹ പാര്‍ട്ടിക്കിടെ തങ്ങളുടെ കുടുംബ സുഹൃത്തുകൂടിയായിരുന്ന കര്‍ദ്ദിനാള്‍ തന്നെ പലകാരണങ്ങള്‍ പറഞ്ഞ ആഘോഷം നടന്ന വീട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗീകമായി ദുരുപയോഗിച്ചു എന്നാണ് പരാതി.
 
വേറെയും പരാതികൾ ഉണ്ട്.
 
ന്യു ജേഴ്‌സിയിൽ ന്യുവാർക്കിലും പിന്നീട് വാഷിംഗ്ടൺ ഡിസിയിലും ആർച്ച് ബിഷപ്പായിരുന്നു അദ്ദേഹം 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജര്‍മ്മന്‍ടൗണ്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം

മലയാളി അസോസിയേഷന്‍ ഓഫ് സതേണ്‍ കണക്റ്റിക്കട്ടിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 18 ന്

Blended Learning – Opportunities and Challenges (S. Assa Aravindh)

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

സർഗ്ഗവേദി സെപ്റ്റംബർ 19 ഞായറാഴ്ച 

മരണമില്ലാത്ത ഗ്രേറ്റ് ആർട്ടിസ്റ് (അമേരിക്കൻ തരികിട 194)

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ഓണാഘോഷം സെപ്റ്റം.19ന്

ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം ഹ്യൂസ്റ്റനിൽ; സന്യാസി ശ്രേഷ്‌ഠർ പങ്കെടുക്കും

ശോശാമ്മ ചെറിയാന്‍, 91, അന്തരിച്ചു

മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)

പിറവം നേറ്റീവ് അസോസിയേഷൻ വീട് വച്ച് നൽകുന്നു 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി

ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും; പ്രഖ്യാപനം നാളെ

91-ാം വയസ്സില്‍ 45-ാമത്തെ ചിത്രവുമായി ക്ലിന്റ് ഈസ്റ്റ് വുഡ് (ഏബ്രഹാം തോമസ്)

മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ് .

കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍

ഡാളസ് കൗണ്ടിയില്‍ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്‍സ്പിരേഷന്‍ 4 ; ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

അമേരിക്കൻ കമ്പനി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോൺഫ്രൻസ് സ്പോൺസർ: ബി&കെ എക്വിപ്‌മെന്റ്‌ പ്ലാറ്റിനം സ്പോൺസർ

Inspiration4: SpaceX's all-civilian mission launches to orbit

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷം: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്‌

യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി

കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം

'സർഗാരവത്തിൽ ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18 ശനി

ചിക്കാഗോ സമ്മേളനത്തിന് കൂടുതൽ പ്രതിനിധികളുമായി പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ഇരുൾ വീണ വഴികളിൽ തിരിനാളമായ് "റൈറ്റ് വേ" ചാരിറ്റബിൾ ഫൗണ്ടേഷൻ

കാതേട്ട് വീട്ടില്‍ കെ.സി.വര്‍ഗീസ്(95) അന്തരിച്ചു

നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

View More