Image

ശിവന്‍കുട്ടി രാജിവയ്ക്കണം ; സഭയില്‍ പ്രതിപക്ഷ ബഹളം

ജോബിന്‍സ് തോമസ് Published on 30 July, 2021
ശിവന്‍കുട്ടി രാജിവയ്ക്കണം ; സഭയില്‍ പ്രതിപക്ഷ ബഹളം
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടേണ്ട വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ചൊല്ലി ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ സ്തംഭിച്ചു. മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ രാജി ആവശ്യമവുമായി പ്രതിപക്ഷാംഗങ്ങള്‍ എണീറ്റു. 

മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നാരോപിച്ച പ്രതിപക്ഷം ഇന്ന് യാതാരു വിട്ടുവിഴിചയ്ക്കും തയ്യാറല്ലെന്ന സന്ദേശമാണ് നല്‍കിയത്. എന്നാല്‍ രാജി ആവശ്യം മുഖ്യമന്ത്രി ഇന്നും തള്ളി. ഇതോടെയാണ് സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭാ വിട്ടിറങ്ങിയത്. 
സഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വിചാരണ നേരിടുന്ന മന്ത്രി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നത് അപമാനമാണെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീം കോടതി ആരുടേയും പേരെടുത്തു പരമാര്‍ശം നടത്താത്ത സാഹചര്യത്തില്‍ മന്ത്രി രാജിവയ്‌ക്കേണ്ട പ്രശ്‌നമേ ഉദിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക