Image

ഒളിംമ്പിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ജോബിന്‍സ് തോമസ് Published on 30 July, 2021
ഒളിംമ്പിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ
ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 69 കിലോ ബോക്‌സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചതോടെയാണ് ഈ ഇനത്തില്‍ മെഡലുറപ്പായത്. 

ചൈനയുടെ തായ്‌പേയ് താരത്തെയാണ് ലവ്‌ലീന പരാജയപ്പെടുത്തിയത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018 ലും 2019 ലും വെളളിമെഡല്‍ നേടിയിട്ടുള്ള താരമാണ് ലവ്‌ലീന. ലവ്‌ലീനയ്ക്ക് മെഡല്‍ ലഭിക്കുന്നതോടെ ഇതുവരെയുള്ള ഒളിംമ്പിക്‌സ് ബോക്‌സിംഗുകളില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലായിരിക്കും ഇത്.

അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപാ കുമാരി ക്വാര്‍ട്ടറിലെത്തി. റഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയാണ് ദീപാകുമാരി ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ആന്‍ സാനിനെയാണ് ദീപിക നേരിടുക. 

ടോക്കിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവിന്റെ വകയായിരുന്നു. എന്നാല് ഷൂട്ടിംഗില്‍ മനു ഭാക്കരും രാഹി സര്‍ണോബത്തും യോഗ്യതാ റൗണ്ടില്‍ പുറത്തായത് ഇന്ത്യക്ക് നിരാശ സമ്മാനിച്ചു. ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക