Image

ഡാനീഷ് സിദ്ദിഖിയുടെ കൊലപാതകം ; പുതിയ വെളിപ്പെടുത്തല്‍

ജോബിന്‍സ് തോമസ് Published on 30 July, 2021
ഡാനീഷ് സിദ്ദിഖിയുടെ കൊലപാതകം ; പുതിയ വെളിപ്പെടുത്തല്‍
അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനീഷ് സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. മാധ്യപ്രവര്‍ത്തകന്‍ എന്നറിഞ്ഞിട്ടും ഡാനിഷിനെ കൊലപ്പെടുത്തിയെന്നാണ് പുതിയ വിവരം. സിദ്ദിഖിയെ ആക്രമി്ച്ചു പിടികൂടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡാനീഷ് സിദ്ദിഖിയെ പിടികൂടി അടിച്ചു വീഴ്ത്തിയശേഷം നിറയൊഴിച്ചുവെന്നാണ് വിവരം.

എന്നാല്‍ ഡാനീഷ് സിദ്ദിഖിയുടെ മരണവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു അന്ന് താലിബാന്‍ പറഞ്ഞത്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ യുദ്ധമേഖലയില്‍ പ്രവേശിച്ചാല്‍ തങ്ങളെ അറിയിക്കാറുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാറുണ്ടെന്നും എന്നാല്‍ ഡാനീഷ് സിദ്ദിഖിയെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്ന് താലിബാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

അഫ്ഗാന്‍ സേനയോടൊപ്പം ചില ദൗത്യങ്ങളില്‍ പങ്കെടുത്താണ് വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നതെന്ന് ഡാനീഷ് സിദ്ദിഖി മരണത്തിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അഫ്ഗാന്‍ സേനയും താലിബാന്‍ സേനയും തമ്മില്‍ ശക്തമായ ഏറ്റമുട്ടല്‍ നടക്കുന്ന സ്ഥലമാണ് അഫ്ഗാന്‍-പാക് അതിര്‍ത്തിയിലുള്ള സ്പിന്‍ ബൊല്‍ദേക് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഏഴായിരം താലിബാന്‍കാരെ വിട്ടയക്കണമെന്നാണ് താലിബാന്റെ പ്രധാന ആവശ്യം.

റോയിട്ടേഴ്‌സിന്റെ ഇന്ത്യയില്‍ നിന്നുള്ള ടീമിനെ നയിച്ചിരുന്നത് ഡാനീഷ് സിദ്ദിഖി ആയിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ പശ്ചിമേഷ്യയിലെ പല പ്രശ്‌നങ്ങളും തന്റെ ക്യാമറാ കണ്ണിലൂടെ ഒപ്പിയെടുത്ത് പുറംലോകത്തെത്തിച്ച് ഫോട്ടോ ഗ്രാഫറായിരുന്നു ഡാനീഷ്. റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്തതിനാണ് ഡാനീഷിന് പുലിസ്റ്റര്‍ പ്രൈസ് കിട്ടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക