Image

കോഴിക്കോട്ട് റെയില്‍വെ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം

Published on 30 July, 2021
കോഴിക്കോട്ട് റെയില്‍വെ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവം; അന്വേഷണം
കോഴിക്കോട്: കല്ലായി റെയില്‍വെ സ്റ്റേഷനടുത്ത് പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ട്രാക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഐസ്‌ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.


പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജ് സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിലെ നായ മണം പിടിച്ച്‌ സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക