news-updates

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ്

Published

on

 കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം രാഖിന്‍ സ്വയം വെടിവച്ചു മരിച്ചു.
*********************************
ടോക്കിയോ ഒളിംപിക്സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 69 കിലോ ബോക്സിംഗില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചതോടെയാണ് ഈ ഇനത്തില്‍ മെഡലുറപ്പായത്. 
ചൈനയുടെ തായ്പേയ് താരത്തെയാണ് ലവ്ലീന പരാജയപ്പെടുത്തിയത്. വനിതാ ബാഡ്മിന്റണില്‍ പി.വി.സിന്ധുവും സെമിയില്‍ പ്രവേശിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സിന്ധു സെമിയിലെത്തുന്നത്. ജപ്പാന്റെ അകാനെ യാമാഗുച്ചിയെയാണ് സിന്ധു തോല്‍പ്പിച്ചത്.
*******************************
കോവിഡ് രണ്ടാം തരംഗത്തില്‍ നട്ടം തിരിയുന്ന കേരളജനതയ്ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5600 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍ , കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യുന്ന പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാടക,നികുതിയിളവുകള്‍, പലിശ ഇളവുകള്‍, പലിശരഹിത വായ്പ, ലോണ്‍ മോറോട്ടോറിയം എ്ന്നിവയാണ് പാക്കേജിലുള്ളത്.
******************************
സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളുടെ മുന്നിലെ തിരക്കിന്റെ കാര്യത്തില്‍ വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. മദ്യവില്‍പ്പനശാലകളുടെ മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാവാത്ത അവസ്ഥയാണെന്ന ഗുരുതരമായ നിരീക്ഷണവും  ഹൈക്കോടതി നടത്തി. ഇവയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയാണെന്നും ഹൈക്കോടതി പറഞ്ഞു.
**********************************
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടിപിആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ അശാസ്ത്രിയമാണെന്നും ഇത് പിന്‍വലിക്കണമെന്നും  ഹര്‍ജിയില്‍ ആവശ്യം
***************************************
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടേണ്ട വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ചൊല്ലി ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ സ്തംഭിച്ചു. മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ രാജി ആവശ്യമവുമായി പ്രതിപക്ഷാംഗങ്ങള്‍ എണീറ്റു. എന്നാല്‍ രാജിയിലെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നു. 
************************************
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു.99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള് ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്കുട്ടികളും 99.13 ശതമാനം ആണ്കുട്ടികളും വിജയിച്ചു.
*************************************************************
സംസ്ഥാനത്ത് ഇന്ന് 20772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഓണം ബംബറില്‍ ട്വിസ്റ്റ്.... ആ ഭാഗ്യവാന്‍ സെയ്തലവിയല്ല, ജയപാലന്‍; ടിക്കറ്റ് ഹാജരാക്കി

ബിസിനസ് മറയാക്കി കോടികളുടെ കള്ളപ്പണമൊഴുക്കി, ബിനീഷിന് ജാമ്യം നല്‍കരുതെന്ന് ഇ.ഡി

രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍, കേംബ്രിഡ്ജിലെ പരിപാടി റദ്ദാക്കി ശശി തരൂര്‍; വംശീയമെന്ന് ജയ്‌റാം രമേശ്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം; സാംസ്‌കാരിക, സാഹിത്യ, കലാകാരന്മാര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെ. സുധാകരന്‍

മതം മാറ്റിക്കുന്നതില്‍ മുന്നില്‍ ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി നടേശന്‍

പള്ളിത്തര്‍ക്കം : ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ

ഗണേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം ജില്ലാ കളക്ടര്‍

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം ; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

മ​ത​സൗ​ഹാ​ര്‍​ദ​വും സ​മു​ദാ​യ സ​ഹോ​ദ​ര്യ​വും സം​ര​ക്ഷി​ക്ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

ഈഴവ വിഭാഗത്തോട് ഫാ. റോയ്​ കണ്ണൻചിറ മാപ്പ്​ പറഞ്ഞു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

View More