അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു
Published on 30 July, 2021
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ മറ്റൊരു പ്രതിയായ താഹാ ഫസല്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ എന്‍ഐഎ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.
രണ്ടു ഹര്‍ജികളിലും അടുത്തമാസം 24ന് ഒരുമിച്ച് വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു താഹാ ഫസലിനെയും അലന് ഷുഐബിനെയും കേരളാ പൊലീസ് യുഎപിഎ ചമുത്തി അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും വിചാരണ കോടതി ജാമ്യം നല്‍കിയെങ്കിലും ഹൈക്കോടതി താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല