Image

കുളിമുറിയില്‍ തെന്നിവീണു; ഓസീസ് ബാസ്‌ക്കറ്റ്ബോള്‍ താരത്തിന് ഒളിമ്പിക്സ് നഷ്ടം!

Published on 30 July, 2021
കുളിമുറിയില്‍ തെന്നിവീണു; ഓസീസ് ബാസ്‌ക്കറ്റ്ബോള്‍ താരത്തിന് ഒളിമ്പിക്സ് നഷ്ടം!


മത്സരത്തിനിടെ പരിക്കേറ്റ് ഒളിമ്പിക്സ് നഷ്ടെട്ടാല്‍ അതു സാരമില്ലെന്ന് കരുതാം. എന്നാല്‍ കുളിമുറിയില്‍ തെന്നിവീണ് പുറത്തിരിക്കേണ്ടി വന്നാലോ? അത് സങ്കടകരം തന്നെയാണ്. ഓസ്ട്രേലിയന്‍ ബാസ്‌ക്കറ്റ്ബോള്‍ താരം ആരോണ്‍ ബയ്നെസിന് അതാണ് സംഭവിച്ചത്.  കുളിമുറിയില്‍ തെന്നിവീണ താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. ഇതോടെ ഒളിമ്പിക്സില്‍ ഇനിയുള്ള മത്സരങ്ങളില്‍ ബയ്നെസ് കോര്‍ട്ടിലിറങ്ങാനാകില്ല. 

നാല് ഒളിമ്പിക്സുകളില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഓസ്ട്രേലിയ ഇത്തവണ ബാസ്‌ക്കറ്റ്ബോളില്‍ ഒരു മെഡലെങ്കിലും നേടാനുറച്ചാണ് ടോക്യോയിലെത്തിയത്. ഗ്രൂപ്പ് ബിയില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച അവര്‍ നയം വ്യക്തമാക്കുകയും ചെയ്തു. 34-കാരനായ ബെയ്നസിന്റെ പ്രകടനം ഈ മത്സരങ്ങളില്‍ നിര്‍ണായകമായിരുന്നു. ഇറ്റലിക്കെതിരേ 86-83ന് വിജയിച്ച മത്സരത്തില്‍ താരം നേടിയത് 14 പോയിന്റാണ്.

ഇറ്റലിക്കെതിരായ മത്സരത്തിനിടെ ബെയ്നസിന് ചെറിയ പരിക്കേറ്റിരുന്നു. എന്നാല്‍ കുളിമുറിയില്‍ തെന്നിവീഴുക കൂടി ചെയ്തതോടെ പരിക്ക് ഗുരുതരമായെന്നും ഓസ്ട്രേലിയന്‍ ടീം ഡോക്ടര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക