Image

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

Published on 30 July, 2021
'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ആദി കാവ്യമായ രാമായണം ശരിയായ രീതിയിൽ മനസിലാക്കി ആ വെളിച്ചത്തിൽ ജീവിതം നയിക്കുന്ന വ്യക്തിയുടെ 'രാ '(രാവ്, ഇരുട്ട് )മായും എന്നതിൽ സംശയം ഇല്ല ഭാരതത്തിന്റെ പൈതൃകം മറ്റു ദേശങ്ങളിലുള്ളവർ നോക്കി കാണുന്നത് 'രാമായണം ', 'മഹാഭാരതം' എന്നീ രണ്ടു ഇതിഹാസങ്ങൾ കൂടി വിശകലനം ചെയ്താണ്. രാമായണത്തിന്റെ രചയിതാവും ആദികവിയുമായ വാത്മീകി മഹർഷി ആദ്യംആയി എഴുതിയ ശ്ലോകത്തിൽ തന്നെ പരദ്രോഹം അരുത് എന്ന വിലക്കും ആഹ്വാനവുമാണ് ഉള്ളത്.

രാമായണത്തിൽ ഓരോ വ്യക്തി കൾക്കും ജീവിതത്തിൽ സംഭവിച്ച അപചയം നമ്മൾ നോക്കി കാണണം. ശരിയായ രീതിയിൽ അവ ഉൾകൊള്ളാൻ ആയാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള വലിയ ദുഃഖങ്ങളും ദുരിതങ്ങളും ഒരു പരിധി വരെ തീർച്ചയായും നമുക്ക് അകറ്റി നിർത്താനാകും.കൗസല്യ, കൈകേയി, സുമിത്ര എന്നീ പട്ടമഹിഷി മാരിൽ, ഏറ്റവും പ്രിയപെട്ടവളായ കൈകേയി നിമിത്തം ദശരഥമഹാ രാജാവിന് ജീവൻ നഷ്ടം ആവുന്നു അമിത സ്നേഹം അദ്ദഹത്തിനു വിലങ്ങു ആയി തീരുന്നു. രാമനും, ലക്ഷ്മണനും ഭരതനും ശത്രു ഘനനും സഹോദരതുല്യരായിരിന്നിട്ടും ഒരു അമ്മയുടെ സ്വാർത്ഥത ക്കു മുന്നിൽ പ്രതാപിയും, ആസാമാന്യ ബലവാനുമായ ദശരഥ മഹാരാജാവ് അകാലത്തിൽ പൊലിഞ്ഞു പോവുകയാണ് ചെയ്യുന്നത്. ബഹുഭാര്യത്വം അലങ്കാരമായി കണക്കാക്കുന്ന വർത്തമാന കാല മനുഷ്യരുടെ ജീവിതത്തിലും ഇത്തരം ദുർവിധികൾ തുടർകഥകൾ ആവുന്നത് നമുക്ക് കാണുവാൻ കഴിയും.

രാമായണത്തിലെ ഓരോ സന്ദര്ഭങ്ങളും വളരെ ചിന്തോ ദ്വീപികവും അറിവ് പകരുന്നതുമാണ്. ഒന്നും അപ്രധാനമായി മാറ്റി നിർത്താവുന്നതല്ല. മനുഷ്യ ജീവിതത്തിൽ സംഭവിക്കുന്നഎല്ലാകാര്യങ്ങളും അവക്കുള്ള പരിഹാരമാർഗങ്ങളും രാമായണത്തിൽ ദൃശ്യമാണ്.
രാമനെ വനവാസത്തിനു അയക്കുന്നതറിഞ്ഞു കോപാന്ധനായി സർവവും സംഹരിക്കാൻ തയാറായ ലക്ഷ്മണനെ ശ്രീരാൻ ശാന്തനാക്കുന്ന 'ലക്ഷ്മണോപദേശം'ജീവിതത്തിന്റെ നിസാരത്വത്തിന്റെ, ക്ഷണികതയുടെ പൂർണ ചിത്രമാണ്.

രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും മനുഷ്യനുള്ള ഓരോ പാഠങ്ങൾ ആണ്. നന്മ തിന്മ കളുടെ മിശ്രണം ആണ്. മനുഷ്യജീവിതത്തിൽ ബന്ധങ്ങളുടെ വിലകാണിച്ചുതരുന്നു.. സുമിത്ര ലക്ഷ്മണ നോട് പറയുന്ന വാക്കുകൾ തന്നെ എത്ര ശ്രേഷ്ഠമാണ്.. കാനനത്തെ അയോദ്ധ്യ ആയും സീതയെ നിന്റ അമ്മയായി കാണണമെന്നുള്ള അവരുടെ വാക്കുകൾ. പൊൻ മാനായി പ്രെത്യക്ഷ പെടുന്ന മാരീ ചന്റെ മോഹവലയത്തിൽ വീണു പോവുന്ന സീത ഭർത്താവിന്റെ വാക്കുകൾ അപ്പാടെ വിസ്മരിക്കുക മാത്രം അല്ല കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ചു ഏട്ടന്റെയും ഏട്ടത്തിഅമ്മയുടെയും കാവലിന്നായി വന്ന ലക്ഷ്മണനോടും അവർ നീച വാക്കുകൾ ഓതുന്നു. അവര്ക് എല്ലാറ്റിനെക്കാൾ വലുത് മായാ രൂപം പൂണ്ട പൊന്മാനോടായിരുന്നു. രാമായണത്തിന്റെ വഴി തിരിവിന് കാരണമായ ഈ രംഗങ്ങളിലൂടെ മായാമോഹത്തിൽ മതിമറന്നു പോകുന്ന മനുഷ്യന്റെ ഭ്രമത്തെ കുറിച്ച് കവി ഓര്മിപ്പിക്കുന്നു.

അചൻചല മായ ഭക്തിയുടെ വിജയം ശ്രീ രാമ  ഹനുമത് ബന്ധത്തിലൂടെനാം കാണുന്നു.പത്തു ആനകളുടെ ബലവും ശ്രീജിതനായരാവണൻ, ഒപ്പം സ്ത്രീജിതനും. പക്ഷെ, തപശക്തി മനശക്തിയാക്കിയ സ്ത്രീക്കുമുന്നിൽ അയാൾ പതറി നിൽക്കുന്നു. അയാളുടെ കഴിവുകൾ എല്ലാം നിഷ്പ്രഭ മായി പോകുന്നു. പാതിവ്രത്യ ത്തിന്റെ മഹത്വം ഇതിലൂടെ കവി കാണിച്ചു തരുന്നു.

സർവഗുണസമ്പന്നനും, മര്യാദപുരുഷോത്തമനും, പ്രജാതല്പരനുമായ ശ്രീരാമൻ എന്ന ഭരണാധികാരി പ്രജകളുടെ ഹിതത്തിനും ആർഷ ഭാരത സംസ്കാരത്തിലെ രാജാക്കന്മാരുടെ മഹത്തായ പാരമ്പര്യം നിലനിർത്തുന്നതിനും വേണ്ടി സ്വന്തം സുഖങ്ങളെയും, കുടുംബ ബന്ധങ്ങളെയും പോലും ബലികഴിച്ച ചരിത്രമാണ് രാമായണത്തിന് പറയുവാനുള്ളത്... ഒരു ഉത്തമഭരണാധികാരി എങ്ങനെ ആയിരിക്കണം എന്ന് ശ്രീരാമനിലൂടെ നമുക്ക് ദർശിക്കാനാകുന്നു. ആർഷ ഭാരത സംസ്കാരവുമായി കെട്ടു പിണഞ്ഞു കിടക്കുന്ന രാമായണവും അത് ലോകത്തിനു നൽകുന്ന തിരിച്ചറിവുംകാലാതീതമായി തുടരുക തന്നെ ചെയ്യും.. ഈ ലോകത്തിന്റെ അനശ്വരപ്രകാശമായി രാമായണം എന്നും തെളിഞ്ഞു കത്തുകതന്നെ ചെയ്യും

 

Join WhatsApp News
UNNIKRISHNAN 2021-08-17 10:27:40
നന്നായിട്ടുണ്ട് ,ഇനിയും എഴുതുക ,അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക