Image

മാനസയും രാഖിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അറിയില്ലെന്ന് മാനസയുടെ അമ്മാവന്‍

Published on 31 July, 2021
മാനസയും രാഖിലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അറിയില്ലെന്ന് മാനസയുടെ അമ്മാവന്‍
കൊല്ലപ്പെട്ട മാനസയും രാഖിലും തമ്മിലുള്ള ബന്ധം അറിയില്ലെന്ന് മാനസയുടെ അമ്മാവന്‍. കണ്ണൂരില്‍ പരാതി നല്‍കിയതിനെ പറ്റിയും അറിയില്ലെന്നും അമ്മാവന്‍ പറഞ്ഞു.

അതേസമയം ഇരുവരുടെയും പോസ്റ്റ്മാര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാകും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക. ബാലിസ്റ്റിക് വിദഗ്ധര്‍ വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തി ഇന്നും പരിശോധന നടത്തും.

 രാഖില്‍ കൊലപാതകത്തിന് ഉപയോഗിച്ച്‌ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക