Image

രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നു

ജോബിന്‍സ് തോമസ് Published on 31 July, 2021
രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നു
കോതമംഗലത്ത് യുഡോക്ടറെ കൊന്നശേഷം ആത്മഹത്യചെയ്ത രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍. രഖിലിന്റെ സഹോദരനെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ആദ്യ പ്രണയം തകര്‍ന്നശേഷമാണ് മാനസയുമായി അടുപ്പത്തിലായതെന്ന് സഹോദരന്‍ പറഞ്ഞു.

എന്നാല്‍ മാനസയുമായുള്ള സൗഹൃദംകൂടി തകര്‍ന്നതോടെ രഖില്‍ വല്ലാത്ത മാനസീക പിരിമുറുക്കത്തിലായിരുന്നനുവെന്നും ജീവിതം തകര്‍ന്നെന്ന്  തനിക്ക മെസ്സേജ് അയച്ചതായും സഹോദരന്‍ പറയുന്നു. എന്നാല്‍ മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വീട്ടുകാരുടെ മുന്നില്‍ വരുത്തിതീര്‍ക്കാന്‍ രഖില്‍ ശ്രമിച്ചിരുന്നു. 

ഇതിന്റെ ഭാഗമാണ് വിവാഹാലോചനകളെന്നാണ് കരുതുന്നത്. ഇതിനിടയില്‍ ഗള്‍ഫില്‍ പോയി പണമുണ്ടാക്കിയാല്‍ മാനസയുമായി വീണ്ടും അടുക്കാം എന്നു കരുതിയതിനാല്‍ ഗള്‍ഫില്‍ പോകാനുള്ള ശ്രമവും നടത്തി, ഇതും പരാജയപ്പെട്ടിരുന്നു. 

രഖിലിന്റെ അമ്മയും കുറച്ചു ദിവസമായി മാനസീക സംഘര്‍ഷത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നുണ്ട്. പോലീസ് അയല്‍വാസികളുടേയും മറ്റ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴിയെടുക്കും. മാനസയും രഖിലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പിരിഞ്ഞതിനെക്കുറിച്ചും അറിയാന്‍ മാനസയുടെ ഫോണുകള്‍ പരിശോധിക്കാനും പോലീസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക