Image

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

പി.പി.ചെറിയാന്‍ Published on 31 July, 2021
ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
ബ്രോങ്ക്‌സ്(ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ42) മരിച്ചതായി ജൂലായ് 29 വ്യാഴാഴ്ച പോലീസ് അറിയിച്ചു.
ന്യൂയോര്‍ക്ക് ബ്രോങ്ക്‌സില്‍  ആയിരുന്ന ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍ ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്.

സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരന്‍മാര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗുറിയസിന്റെ തല അടുത്തുള്ള കോണ്‍ഗ്രീറ്റില്‍ ഇടിക്കുകയായിരുന്നു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരിക്കേറ്റ ഗുറിയസിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
കാര്‍ട്ടവര്‍ അവന്യൂ 176 സ്ട്രീറ്റ് മൗണ്ട്‌ഹോപ്പില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു സഹോദരന്‍ സുഖം പ്രാപിച്ചു വരുന്നതായി പോലീസ് അറിയിച്ചു. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

രണ്ടുപേരെ ഇതു സംബന്ധിച്ചു അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരുടെ പേരിലുള്ള കേസ് കൊലപാതകകുറ്റമായി മാറ്റിയതായും പോലീസ് പറഞ്ഞു. അക്രമം നടത്തിയ ആള്‍കൂട്ടം ഇവരുടെ കാറിലുണ്ടായിരുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായും പോലീസ് പറഞ്ഞു.

Join WhatsApp News
TRUMP VS BIDEN 2021-07-31 21:07:29
Crimes are out of control. The new administration has no agenda about how to control these crime spree. They are all talk and no action. What a great country this used to be!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക